മാവുകളുടെ വൈവിധ്യങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി
പടന്നക്കാട്: കേരളത്തിലെ മാവുകളുടെ വൈവിധ്യങ്ങളെ സംരക്ഷിക്കാനുള്ള പദ്ധധതി സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിച്ചു വരുകയാണെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. കേരള കാര്‍ഷിക സര്‍വകലാശാല, പടന്നക്കാട് കാര്‍ഷിക കോളജ് വിദ്യാര്‍ഥി യൂനിയന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന മലബാര്‍ മാംഗോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രാദേശിക മാവുകളെക്കുറിച്ചുള്ള സര്‍വേ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചു നടത്തും. തുടര്‍ന്ന് അവ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. നാട്ടുമാവ് ഡയരക്ടറി തയാറാക്കുന്ന കാര്യവും ആലോചനയിലുണ്ട്. വടക്കന്‍ കേരളത്തെ മാമ്പഴങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റിയാട്ടൂര്‍, ഒളൂര്‍ മാങ്ങകള്‍ക്ക് ഭൗമ സൂചികാ രജിസ്‌ട്രേഷന്‍ നല്‍കാനുള്ള നടപടി അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിലിക്കോട് പഞ്ചായത്ത് നടപ്പാക്കുന്ന നാട്ടുമാവ് പൈതൃകം പദ്ധതിയുടെ ലോഗോ പ്രകാശനം, വിത്തു വിതരണം, ഡോ. കെ.എം ശ്രീകുമാറിന്റെ പുസ്തക പ്രകാശനം എന്നിവയും മന്ത്രി നിര്‍വഹിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. മാംഗോ ഫെസ്റ്റ് ശില്‍പി ഡോ. ടി. പ്രദീപ് കുമാറിനെ മന്ത്രി ആദരിച്ചു. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍, കാര്‍ഷിക സര്‍വകലാശാല ഭരണസമിതി അംഗം ഡോ. എ. അനില്‍കുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ എം.എംനാരായണന്‍, എ.കെ കുഞ്ഞിക്കൃഷ്ണന്‍, സ്റ്റുഡന്റ്‌സ് യൂനിയന്‍ ചെയര്‍മാന്‍ കെ.എസ് ടോംസണ്‍, സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സി. വസീം ഫജ്ല്‍, ഡോ. പി.ആര്‍ സുരേഷ്, ഡോ. ആര്‍. സുജാത, ടി.ആര്‍ ഉഷാദേവി, അഖില്‍ അജിത്, ഡോ. എം. ഗോവിന്ദന്‍, എം.ഇ സലീല്‍, കാര്‍ഷിക കോളജ് അസോ. ഡീന്‍ ഡോ. എ. രാജഗോപാലന്‍, സ്റ്റുഡന്റ് കണ്‍വീനര്‍ അരുണ്‍ ജോസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."