ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോ. ജില്ലാ സമ്മേളനം
കണ്ണൂര്‍: അര്‍ബുദ സാന്ത്വനചികിത്സാ മേഖലയില്‍ ഹോമിയോപ്പതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഹോട്ടല്‍ റോയല്‍ ഒമാര്‍സില്‍ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. അസോ. സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം ഉവൈസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എസ്.പി മനോജ്, ജി ശിവരാമകൃഷ്ണന്, ഡോ. സുനില്‍രാജ്, ഡോ. കെ സജി, ഡോ. സുജയ, ഡോ. സുഭാഷ് മോഹന്‍, ബി.പി റൗഫ്, ഡോ. ജസിന്ത് ജനാര്ദ്ദനന് സംസാരിച്ചു. ജില്ലാ ഭാരവാഹികളായി ഡോ.പി.വി പ്രദീപ് (പ്രസി.), ഡോ.റാഷിദ് അബ്ദുല്ല (സെക്ര.), ഡോ. സുധീര്‍ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലയിലെ ഹോമിയോ ഡോക്ടര്‍മാരും കുടുംബാംഗങ്ങളും അംഗങ്ങളായുള്ള കണ്ണൂര്‍ ഹോമിയോപതിക് ക്ലബ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഡോ. മനോജ് കുമാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."