വെങ്ങരയുടെ പുഞ്ചിരി കാന്‍വാസില്‍ ചാലിച്ച് മദീന
പഴയങ്ങാടി: വെങ്ങര ഗ്രാമത്തിലെ പുഞ്ചിരിക്കുന്ന മുഖങ്ങളെല്ലാം കാന്‍വാസിലേക്ക് പകര്‍ത്തി മദീനയെന്ന പോര്‍ച്ചുഗീസുകാരി പെണ്‍കുട്ടി നടത്തുന്ന ചിത്രപ്രദര്‍ശനം ശ്രദ്ധയാകര്‍ഷിക്കുന്നു. വെങ്ങരയിലെ പ്രശസ്തരായ ആളുകളുടെ പുഞ്ചി
രിക്കുന്ന മുഖങ്ങള്‍ അടിസ്ഥാനമാക്കി ചിത്രങ്ങള്‍ വരച്ചാണ് പോര്‍ച്ചുഗീസില്‍ നിന്നുള്ള മദീന ഷെഹന്‍ഷീന നാടിന്റെ ഹൃദയം കവര്‍ന്നത്. നാട്ടുകാരുടെ ജനകീയ ഡോക്ടര്‍ സി പത്മനാഭന്‍, പൊങ്കാരന്‍ കൃഷ്ണന്‍, എം.പി ച
ന്തു, ഭണ്ഡാരപുരയില്‍ കണ്ണന്‍ ആയത്താന്‍ എന്നിവര്‍ ഉള്‍പ്പടെ മുപ്പതോളം പേരുടെ പുഞ്ചിരികളാണ് ഇവര്‍ ചാര്‍ക്കോള്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്യാന്‍വാസില്‍ പകര്‍ത്തിയത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഇത് മൂന്നാമത്തെ സന്ദര്‍ശനമാണ് മദീന ഷെഹന്‍ഷീനയുടേത്. കഴിഞ്ഞ തവണ കേരളത്തിലെത്തിയ ഇവര്‍ ഉത്തര മലബാറിലെ തെയ്യക്കോലങ്ങളെ വര്‍ണത്തില്‍ ചാലിച്ച മുഖത്തെഴുത്തും തെയ്യക്കോലങ്ങളുടെ അഗ്നി പ്രവേനവും മനോ
ഹരമായി ക്യാന്‍വാസില്‍ പകര്‍ത്തി. വെങ്ങര ഹിന്ദു എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രദര്‍ശനം ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. കെ.കെ.ആര്‍ വെങ്ങര അധ്യക്ഷനായി. പി.കെ ഭാഗ്യലക്ഷ്മി, കെ.പി.കെ വെങ്ങര, എം പവിത്രന്‍, ഡി ഗോവിന്ദന്‍, കെ ശ്രീജിത്ത് സംസാരിച്ചു. സുസ്മിതം എന്ന പേരില്‍ പ്രദേശത്തെ സാസ്‌കാരിക സംഘടനകളായ ഫ്രണ്ട്‌സ് ഓഫ് വെങ്ങര-വോയ്‌സ് ഓഫ് വെങ്ങര എന്നിവയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."