HOME
DETAILS
MAL
കുടിവെള്ളമാണ്; അനാസ്ഥ അരുത്
backup
March 12 2017 | 21:03 PM
ആലക്കോട്: ചപ്പാരപ്പടവ് മംഗര സ്കൂളിനു സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. വരള്‍ച്ച രൂക്ഷമായ സമയത്തും പതിനായിരക്കണക്കിനു ലിറ്റര്‍ ശുദ്ധജലമാണ് ദിവസേന നഷ്ടമാകുന്നത്.
വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും അധികൃതര്‍ അറിഞ്ഞമട്ടില്ല. ടാറിങ് പൊട്ടി പുറത്തേക്ക് വെള്ളം ഒഴുകാന്‍ തുടങ്ങിയതോടെ റോഡ് കുണ്ടും കുഴിയുമായി. കുഴികളില്‍ വീണ് ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവായി. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ബന്ധപെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടമോടുമ്പോള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അലംഭാവം വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."