HOME
DETAILS
MAL
സാഹിത്യ രചന അപകടം പിടിച്ച പണി
backup
March 12 2017 | 21:03 PM
തലശ്ശേരി: സാഹിത്യ രചന അപകടം പിടിച്ച പണിയായി മാറിയ കാലമാണിതെന്ന് സന്തോഷ് ഏച്ചിക്കാനം. കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ യു.പി.ജയരാജ് ഓര്മ സംഘടിപ്പിച്ച ചെറുകഥാ ശില്പശാലയില് 'നവഭാവുകത്വം കഥയില്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമോദ് വെള്ളച്ചാല്‍ അധ്യക്ഷനായി. വി.പി വിജേഷ് സംസാരിച്ചു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വക്താക്കളാകുകയാണ് എഴുത്തുകാരന്റെ ദൗത്യമെന്ന് കഥാകൃത്ത് അശോകന് ചെരുവില്‍ പറഞ്ഞു. 'കഥയും ജീവിതവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാസ്ക്കരന്‍ കൂരാറത്ത് അധ്യക്ഷനായി. മനോജ് കുമാര്‍ പഴശ്ശി, ആര്.പി ഷാജിത്ത് സംസാരിച്ചു. ക്യാംപ് അവലോകനത്തില്‍ കെ.കെ രമേഷ് അധ്യക്ഷനായി. ടി.എം ദിനേശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."