ആയുര്‍വേദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും: മന്ത്രി
കണ്ണൂര്‍: ആയുര്‍വേദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള പദ്ധതികള്‍ വ്യാപിപ്പിക്കുമെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. കണ്ണൂര്‍ പാര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ കേരള ആയുര്‍വേദ പാരമ്പര്യ വൈദ്യ ഫെഡറേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയുര്‍വേദ മരുന്നുകള്‍ക്കായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. പാരമ്പര്യവൈദ്യത്തിനു പ്രത്യേക ബോര്‍ഡ് രൂപവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. വൈദ്യന്മാര്ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക, വംശനാശം നേരിടുന്ന ഔഷധസസ്യങ്ങള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടു വച്ചു. മുതിര്‍ന്ന പാരമ്പര്യ വൈദ്യന്മാരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് മമ്മു വൈദ്യര് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഗോപകുമാര്‍ വൈദ്യര്, മുഹമ്മദ് ഫൈസല്‍, കെ രാധാകൃഷ്ണന്, വി ഗോപിനാഥ്, വിജയന് സംസാരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ശാര്‍ങ്ധരന്‍ വൈദ്യര് ഉദ്ഘാടനം ചെയ്തു. പി രവീന്ദ്രന് വൈദ്യര് അധ്യക്ഷനായി. പി.എം ഫൈസല്‍ ഗുരുക്കള്‍, ജയദേവ് വൈദ്യര്, എം ജനാര്ദനന് വൈദ്യര് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."