ആഭ്യന്തര ഹജ്ജ് പാക്കേജുകള്‍ പരിശോധിക്കാന്‍ റമദാന് പകുതി മുതല്‍ ഇ-ട്രാക്ക് സംവിധാനം സജ്ജമാകും
റിയാദ്: ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് രജിസ്ട്രേഷന് നടപടികള്‍ നടപടിക്രമങ്ങള്‍ റമദാന് പകുതി മുതല്‍ ലഭ്യമാകുമെന്ന് സൂചന. മുന്‍ വര്‍ഷങ്ങള്‍ ദുല്‍ഖഅദ് ഒന്ന് മുതല്‍ ആരംഭിച്ചിരുന്നു രജിസ്ട്രേഷന് നടപടികളാണ് ഈ വര്‍ഷം റമദാന് പകുതി മുതല്‍ തന്നെ ലഭ്യമായി തുടങ്ങുകയെന്നു സഊദി ഹജ്ജ്, ഉംറ മന്ത്രാലയങ്ങളെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ അവസാന നിമിഷത്തെ സമയക്കുറവ് മൂലമുള്ള പ്രശ്നങ്ങളും പ്രയാസങ്ങളും ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
അനുയോജ്യമായ പാക്കേജുകള്‍ തിരഞ്ഞെടുക്കാനും പരിശോധിക്കാനും താരതമ്യം ചെയ്യാനും നേരത്തെ തന്നെ സമയം കൊടുത്താല്‍ ഹജ്ജിനു കരുതുന്നവര്‍ക്ക് അതിനുള്ള സമയം ലഭിക്കുകയും ആശ്വാസത്തോടെ ചെയ്യാനുമാകും.
മുന്‍വര്‍ഷങ്ങളില്‍ ദുല്‍ഖഅദ് ഒന്നിനായിരുന്നു ഇ-ട്രാക് സംവിധാനം സജ്ജമാക്കിയിരുന്നത്. സമയക്കുറവ് മൂലം ആയിരക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്നത് മൂലം സൈറ്റ് പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ട് നേരിടുകയും മറ്റു പ്രശ്നങ്ങളും നേരിടുകയും അവസാന നിമിഷം വരെ ചിലര്‍ക്ക് അനുമതി പത്രം ലഭിക്കുന്നതില്‍ അവ്യക്തത ഉണ്ടാക്കുകയും ചെയ്തിരുന്നു. റമദാന് പകുതിയോടെ ആരംഭിക്കുന്നത് മൂലം ഇതില്‍ നിന്നെല്ലാം തീര്‍ത്ഥാടകര്‍ക്ക് മോചനം സാധ്യമാകും.
തീര്‍ഥാടകര്‍ക്കുള്ള യാത്രാ ക്രമീകരണങ്ങള്‍, ഹജ്ജിന് യാത്ര തിരിക്കുന്നതിന് മുന്‍പായി തീര്‍ത്ഥാടകരെ ഒരുമിച്ചു നിര്‍ത്തുന്നതിനുള്ള സ്ഥലങ്ങള്‍, മിനായില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഉള്ള തമ്പുകള്‍ നിര്‍ണയിക്കാന്‍, ഹജ്ജ് ദിവസങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നതിന് ആഗ്രഹിക്കുന്ന അധിക സേവനങ്ങള്‍ ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ റമദാന് ഒന്ന് മുതല്‍ അഞ്ചു വരെയുള്ള ദിവസങ്ങളില്‍ രജിസ്റ്റ്ര് ചെയ്യുന്നതിന് അവസരമുണ്ടാകുമെന്നു ഹജ്ജ്, ഉംറ മന്ത്രാലയം സര്‍വീസ് കമ്പനികളെയും സ്ഥാപനങ്ങളെയും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."