എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂനിയന്‍ ജില്ലാ സമ്മേളനം
ഇരിട്ടി: കേരളത്തിലെ റബര്‍ ബോര്‍ഡ് ഓഫിസ് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ഓഫിസ് കണ്ണൂരില്‍ ആരംഭിക്കണമെന്നും എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂനിയന്‍(സി.ഐ.ടി.യു)ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മാടത്തില്‍ ഫെറോന ഓഡിറ്റോറിയത്തില്‍ പ്ലാന്റേഷന് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി യു തമ്പാന് ഉദ്ഘാടനം ചെയ്തു. ടി കൃഷ്ണന് അധ്യക്ഷനായി. പി മാധവന്, എം.വി പത്മനാഭന് എന്നിവര്‍ രക്തസാക്ഷി അനുശോചന പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പി മാധവന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.വി ചന്ദ്രബാബു, എന്‍.ഐ സുകുമാരന്‍, എന്‍ അശോകന്, വൈ.വൈ മത്തായി, അഡ്വ.വിനോദ്കുമാര്‍ സംസാരിച്ചു. ഭാരവാഹികള്‍: ടി കൃഷ്ണന്(പ്രസി.), കെ.സി കുഞ്ഞിരാമന്, കെ സുധാകരന് നായര്‍(വൈസ്.പ്രസി.), പി മാധവന് (സെക്രട്ടറി)സി.ടി അനീഷ്, മുരളീധരന് കൈതേരി(സെക്രട്ടറിമാര്‍)എം.വി പത്മനാഭന്(ട്രഷ.)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."