HOME
DETAILS
MAL
തിങ്കളാഴ്ച രാവിലെ വരെ മഴ കനക്കും; കാറ്റിനും മിന്നലിനും സാധ്യത
backup
May 06 2018 | 12:05 PM
കോഴിക്കോട്: സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. 24 മണിക്കൂറില്‍ 7 മുതല്‍ 11 സെ.മി വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്. മഴയ്ക്കു മുന്നോടിയായി മിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കൊല്ലം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പില്ല.
ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ ചിലഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. സംസ്ഥാന വ്യാപകമായി മെയ് 10 വരെ മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."