HOME
DETAILS

കുറ്റവാളികളെ തൂക്കിലേറ്റുക, അല്ലെങ്കില്‍ ഞങ്ങളെ വെടിവച്ച് കൊല്ലുക: കത്‌വ പെണ്‍കുട്ടിയുടെ മാതാവ്

  
backup
May 06 2018 | 18:05 PM

kathva-2

ശ്രീനഗര്‍: കുറ്റവാളികളെ തൂക്കിലേറ്റുക, അല്ലെങ്കില്‍ ഞങ്ങളെ വെടിവച്ച് കൊല്ലുകയെന്ന് കത്‌വ പെണ്‍കുട്ടിയുടെ മാതാവ്. ഇവിടെ നീതിയില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് അവര്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രതികളെ വിട്ടയക്കുകയാണെങ്കില്‍ അവര്‍ തങ്ങളെ കൊലപ്പെടുത്തും. നാല് ഗ്രാങ്ങളിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് പിന്നാലെയുണ്ട്. ഞങ്ങള്‍ ആകെ നാല് പേര്‍ മാത്രമേയുള്ളൂ. വീടും, സ്വത്തും എല്ലാം നഷ്ടപ്പെട്ടുവെന്ന് മാതാവ് പറഞ്ഞു.
കേസ് ക്രൈംബ്രാഞ്ചില്‍ നിന്ന് സി.ബി.ഐക്ക് വിടണമെന്ന് പ്രാദേശിക രാഷ്ട്രീയക്കാരില്‍ നിന്ന് സമ്മര്‍ദമുണ്ട്. നിലവിലെ അന്വേഷണം തുടരാനാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.
കുറ്റവാളികളെ സംരക്ഷിക്കാനാണ് കേസ് സി.ബി.ഐക്ക് വിടാന്‍ അവര്‍ സമ്മര്‍ദം ചെലുത്തുന്നതെന്ന് പെണ്‍കുട്ടിയുടെ മാതാവ് ആരോപിച്ചു. സംഭവത്തില്‍ പരാതി കൊടുത്ത ഉടനെ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ കുട്ടിയെ രക്ഷിക്കാമായിരുന്നു. പക്ഷെ ഏഴ് ദിവസത്തോളം നടപടിക്കായി പൊലിസ് കാത്തിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. പിടിയിലായ ആരും നിരപരാധികളല്ലെന്നും അവര്‍ പറഞ്ഞു.
അതിന്നിടെ കുറ്റവാളികള്‍ക്ക് അനുകൂല നീക്കവുമായി ബി.ജെ.പി വീണ്ടും രംഗത്തെത്തി. ക്രൈംബ്രാഞ്ച് അന്വേഷണത്തെ വിമര്‍ശിക്കുന്ന, സി.ബി.ഐ അന്വേഷണത്തിനായി ആവശ്യപ്പെടുന്ന വിഡിയോ കാംപിയിനുമായാണ് ബി.ജെ.പി കശ്മിര്‍ യൂനിറ്റ് രംഗത്തെത്തിയത്.
യൂനിറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. നേരത്തെ കേസിലെ പ്രതികള്‍ക്കായി ബി.ജെ.പി മന്ത്രിമാരുടെ നേതൃത്വത്തില്‍ റാലി നടത്തിയത് വന്‍ വിവാദമായിരുന്നു. ഇവരെ പുറത്താക്കി ഒരു മാസത്തിനുള്ളിലാണ് പ്രതികള്‍ക്കായി വീണ്ടും ബി.ജെ.പി രംഗത്തെത്തിയത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago