ചാപ്പലിന്റെ വാതിലില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന വാക്കുകള്‍ എഴുതിയതിനെതിരേ ആര്‍.എല്‍.ഡി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജ് ചാപ്പലിന്റെ വാതിലില്‍ വര്‍ഗീയ വിദ്വേശം പരത്തുന്ന വാക്കുകള്‍ എഴുതിയതിനെതിരേ രാഷ്ട്രീയ ജനതാദള്‍(ആര്‍.എല്‍.ഡി) രംഗത്ത്. വിദ്യാഭ്യാസ സ്ഥാപനങ്ങലെ സമാധാന അന്തരീക്ഷം പ്രധാനമന്ത്രി നേരന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് ആര്‍.എല്‍.ഡി നേതാവ് മനോജ് ത്സാ കുറ്റപ്പെടുത്തി.ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാവരുതെന്നാണ് അധ്യാപകനെന്നനിലയില്‍ തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. ജെ.എന്‍.യു, അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജാദ്‌വപൂര്‍ യൂനിവേഴ്‌സിറ്റി എന്നിവക്ക് ശേഷം ബി.ജെ.പി ലക്ഷ്യമിടുന്നത് ഡല്‍ഹി യൂനിവേഴ്‌സിറ്റിയാണ്. പ്രധാന വിഷയങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെ അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുകയാണ് ഇവരുടെ ആവശ്യമെന്ന് മനോജ് ത്സാ പറഞ്ഞു. ശനിയാഴ്ചയാണ് ഡല്‍ഹി സര്‍വലകലാശാലയുടെ കീഴിലുള്ള സെന്റ് സ്റ്റീഫന്‍സ് കോളജിന്റെ ചാപ്പലിന്റെ പ്രധാന വാതിലിലും പുറത്തെ കുരിശുലുമാണ് വിവാദ എഴുത്ത് കണ്ടെത്തിയത്. മന്ദിര്‍ യഹി ബനേഗ (അമ്പലം ഇവിടെ പണിയും) എന്നാണ് ചാപ്പലിന്റെ വാതിലിലുള്ളത്. കുരിശില്‍ ഓം എന്നും അയാം ഗോയിങ് റ്റു ഹെല്‍ എന്നും എഴുതിയിട്ടുണ്ട്.ചാപ്പല്‍ ചുവരെഴുത്ത്: കേന്ദ്രം വിദ്യാഭ്യാസ മേഖലയില്‍ അസമാധാനമുണ്ടാക്കുന്നുവെന്ന് ആര്‍.ജെ.ഡി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."