HOME
DETAILS
MAL
തീരദേശവാസികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്
backup
March 12 2017 | 22:03 PM
കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ പൊലിസ് സര്‍ക്കിള്‍ കടലോര ജാഗ്രതാസമിതി തീരദേശവാസികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ ജില്ലാ ചെയര്‍പേഴ്സണ്‍ മാത്യു തെള്ളിയില്‍ ക്ലാസെടുത്തു. പയ്യാമ്പലത്ത് നടന്ന പരിപാടി കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. ടൗണ്‍ സി.ഐ പി സുബാഷ് അധ്യക്ഷനായി. എസ്.ഐമാരായ സ്മിതേഷ്, മധുസൂദനന്, പയ്യാമ്പലം വാക്കേഴ്സ് ക്ലബ് പ്രസിഡന്റ് രമേഷ്, സെക്രട്ടറി രാജീവന് സംസാരിച്ചു.
തുടര്‍ന്ന് സൗജന്യമെഡിക്കല്‍ ക്യാംപും നടന്നു. ഡോക്ടര്‍മാരായ സുരേഷ്ബാബു, മൊയ്തുമടത്തില്, സമീര്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."