HOME
DETAILS

ബലൂചിസ്താനില്‍ കല്‍ക്കരി ഖനികളില്‍ വാതകസ്‌ഫോടനം; 23 മരണം

  
backup
May 06 2018 | 18:05 PM

vaathaka-spodanam

ലാഹോര്‍: പാകിസ്താനില്‍ രണ്ട് കല്‍ക്കരി ഖനികളില്‍ വാതകം പൊട്ടിത്തെറിച്ച് 23 പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലാണു സംഭവം.

ബലൂചിസ്താന്‍ തലസ്ഥാനമായ ക്വറ്റയ്ക്കടുത്ത് മര്‍വായിലെ ഒരു ഖനിയില്‍ വാതകം പൊട്ടിത്തെറിച്ച ശേഷം തുരങ്കം തകര്‍ന്നാണ് അപകടമുണ്ടായത്. അപകടസമയത്ത് ഖനിക്കകത്ത് 25ഓളം പേരുണ്ടായിരുന്നതായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ജവായിദ് ഷഹ്‌വാനി പറഞ്ഞു. ഇതില്‍ 16 പേരും കൊല്ലപ്പെട്ടു. ബാക്കിയുള്ളവരെ ഖനിയില്‍നിന്നു രക്ഷിച്ച് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഈ സംഭവത്തിനു ശേഷം മൂന്നു മണിക്കൂര്‍ ശേഷമാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. ഇവിടെനിന്ന് 25 കി.മീറ്റര്‍ ദൂരത്തുള്ള സ്പിന്‍ കാരെസിലെ കല്‍ക്കരി ഖനിയിലും വാതകസ്‌ഫോടനത്തോടെ തുരങ്കം തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു.പാകിസ്താന്‍-അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലുള്ള പ്രകൃതി വാതക സമ്പന്ന പ്രവിശ്യയാണ് ബലൂചിസ്താന്‍. പാകിസ്താനിലെ മിക്ക ഖനികളും മോശം സുരക്ഷാ സജ്ജീകരണത്തിനും അപര്യാപ്തമായ വായുസഞ്ചാര സംവിധാനത്തിനും കുപ്രസിദ്ധമാണ്. 2011ല്‍ മറ്റൊരു ബലൂചിസ്താന്‍ ഖനിയിലുണ്ടായ വാതകസ്‌ഫോടനത്തില്‍ 43 തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്താന്‍ ധാതുവികസന കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലായിരുന്നു ഇത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിൽ കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  a month ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  a month ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  a month ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  a month ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  a month ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  a month ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago