HOME
DETAILS
MAL
നിരഞ്ജനയുടെ ഇരുപത്തിഅഞ്ചാം ചരമ വാര്‍ഷികം ഇന്ന്
backup
March 12 2017 | 22:03 PM
നീലേശ്വരം: കാര്യങ്കോട് പുഴയെ തേജസ്വിനി എന്നു നാമകരണം ചെയ്ത നിരഞ്ജനയുടെ ഇരുപത്തിഅഞ്ചാം ചരമ വാര്‍ഷികം നീലേശ്വരം നഗരസഭ ആചരിക്കും. ഇന്നു വൈകിട്ട് 4.30 നു രാജാസ് സ്കൂളിലാണു അനുസ്മരണ പരിപാടി. ഡോ.അജയകുമാര്‍ കോടോത്ത് അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭാ ചെയര്മാന് പ്രൊഫ.കെ.പി ജയരാജന് അധ്യക്ഷനാകും. കന്നട സാഹിത്യകാരനായിരുന്ന നിരഞ്ജന രാജാസ് എച്ച്.എസ്.എസിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്നു. കയ്യൂര്‍ സമര കഥ പറയുന്ന ഇദ്ദേഹത്തിന്റെ ചിരസ്മരണ എന്ന നോവലിലാണ് കാര്യങ്കോട് പുഴയെ തേജസ്വിനിയെന്നു നാമകരണം ചെയ്തത്. കര്‍ണാടക പുത്തൂര്‍ സ്വദേശിയായിരുന്ന കെ ശിവറാവുവാണ് നിരഞ്ജനയെന്ന തൂലികാ നാമം സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."