രാജപുരത്ത് സംഘടനാ പ്രവര്‍ത്തനം അനുവദിക്കണം എസ്.എഫ്.ഐ
കാഞ്ഞങ്ങാട്: രാജപുരം സെന്റ് പയസ് ടെന്ത് കോളജില്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം അനുവദിക്കണമെന്ന് എസ്.എഫ്.ഐ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ഇതിനുള്ള പ്രക്ഷോഭം കോളേജില്‍ ശക്തമാക്കാനും കാഞ്ഞങ്ങാട് സമാപിച്ച സമ്മേളനം തീരുമാനിച്ചു.
പ്രവര്‍ത്തന റിപ്പോര്‍ട്ടിലും സംഘടനാ റിപ്പോര്‍ട്ടിലും നടന്ന ചര്‍ച്ചക്ക് ജില്ലാസെക്രട്ടറി ബി വൈശാഖും സംസ്ഥാന പ്രസിഡന്റ് ജെയ്കസ് സി തോമസും മറുപടി പറഞ്ഞു. പി കരുണാകരന് എം.പി, സംസ്ഥാന സെക്രട്ടറി എം വിജിന്, ഖദീജത്ത് സുഹൈല, ലിന്റോ ജോസഫ്, മുഹമ്മദ് ഹാഷിം, സംഘാടകസമിതിചെയര്‍മാന്‍ വി.വി രമേശന് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റായി കെ വിനോദിനെയും സെക്രട്ടറിയായി കെ.മഹേഷിനെയും, എം.വി രതീഷ്, ജില്‍മി വര്‍ഗീസ്, ഹബീബ് (വൈസ് പ്രസിഡന്റുമാര്‍), ശ്രീജിത്ത് രവീന്ദ്രന്, വി പി അമ്പിളി, പി സനന് (ജോയിന്റ് സെക്രട്ടറിമാര്‍) തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."