HOME
DETAILS
MAL
മതേതര ഭിന്നത ഫാസിസത്തിന്റെ ശക്തി: എസ്.വൈ.എസ്
backup
March 12 2017 | 22:03 PM
കോഴിക്കോട്: അധികാര രാഷ്ട്രീയത്തിന്റെ വില കുറഞ്ഞ താല്പര്യങ്ങള്ക്ക് വേണ്ടി മതേതരത്വത്തിന്റേയും ന്യൂനപക്ഷത്തിന്റേയും വോട്ടുകള്‍ ഭിന്നിപ്പിച്ച് നിര്‍ത്തിയതാണ് സംഘ് പരിവാര്‍ ഫാസിസം യു.പി.അടക്കമുള്ള സംസ്ഥാനങ്ങളില്‍ അധികാരം നേടാന്‍ വഴിയൊരുക്കിയതെന്ന് എസ്.വൈ.എസ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. യുപി തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ന്യൂനപക്ഷം ഭയാശങ്കയോടെയാണ് കാണുന്നത്. സംഘടിതമായ നീക്കങ്ങള്‍ ആവശ്യമാണ് യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ വൈസ് പ്രസിഡന്റ് മലയമ്മ അബൂബക്കര്‍ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ആര്.വി.കുട്ടി ഹസന് ദാരിമി ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും സലാം ഫൈസി മുക്കം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."