HOME
DETAILS
MAL
ഡി.എം.കെ റേഷന്‍കട സമരം ഇന്ന്
backup
March 12 2017 | 22:03 PM
ഗൂഡല്ലൂര്‍: കൃത്യമായി റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാത്ത സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഡി.എം.കെയുടെ നേതൃത്വത്തില്‍ നീലഗിരി ജില്ലയിലെ 404 റേഷന്‍ കടകള്‍ക്ക് മുന്പില് ഇന്ന് ധര്‍ണ നടത്തും. രാവിലെ 11ന് ആരംഭിക്കുന്ന ധര്ണയിമല് വിവിധ പ്രദേശങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരാണ് നേതൃത്വം നല്‍കുക.
റേഷന്‍ കടകളില്‍ എല്ലാ സാധനങ്ങളും വിതരണം ചെയ്യുക, നല്ല റേഷന്‍ അരി വിതരണം ചെയ്യുക, റേഷനരി വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി ബി.എം മുബാറക് അധ്യക്ഷനായി. അഡ്വ. എം ദ്രാവിഡമണി എം.എല്‍.എ, എം പാണ്ഡ്യരാജ്, എ ലിയാക്കത്തലി, കാശിലിംഗം, രവികുമാര്‍, മുസ്തഫ, നാസറലി, സിദ്ധീഖലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."