HOME
DETAILS

സേവനം മെച്ചപ്പെടുത്താന്‍ ജില്ലാ ആശുപത്രി അധികൃതര്‍

  
backup
March 12 2017 | 22:03 PM

%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%86%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d


മാനന്തവാടി: ജില്ലാ ആശുപത്രിയിലെ സേവനങ്ങള്‍ കൂടുതല്‍ വിപുലീകരികരിക്കാനും രോഗീസൗഹൃദ അന്തരീക്ഷം സാധ്യമാക്കാനും ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ജീവനക്കാര്‍ എന്നിവരെ ഗ്രൂപ്പുകളായി തിരിച്ച് മികച്ച ടീമിന് എവര്‍റോളിംഗ് ട്രോഫി നല്‍കുന്ന സൗഹൃദ മത്സരത്തിന് തുടക്കമായി.
ആശുപത്രി മുഴുവനായും 12 ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം കാഷ്യാലിറ്റി ബ്ലോക്കും, രണ്ടാം സ്ഥാനം പുരുഷന്‍മാരുടെ ന്യൂ ബ്ലോക്കും, മൂന്നാം സ്ഥാനം കുട്ടികളുടെ ബ്ലോക്കും കരസ്ഥമാക്കി. കാഷ്വാലിറ്റി, ന്യൂബ്ലോക്ക്, സര്‍ജിക്കല്‍ ബ്ലോക്ക്, സര്‍ജറി തീയേറ്റര്‍ ആന്‍ഡ് പോസ്റ്റ് ഒ.പി, ശിശുരോഗ വിഭാഗ ഒ.പി, ഗൈനക്ക് ഒ.പി, ഗൈനക്ക് തീയേറ്റര്‍ ആന്‍ഡ് പോസ്റ്റ് ഒ.പി, ബ്ലഡ് ബാങ്ക് ഡയാലിസിസ്, ഒ.പി ബ്ലോക്ക് ഐ.സി.യു, പേ വാര്‍ഡ് പി.എം.ആര്‍, ഓഫിസ് ബ്ലോക്ക്, കോംപൗണ്ട് ബ്ലോക്ക് എന്നിങ്ങനെ പന്ത്രണ്ടോളം ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടത്തുന്നത്. ഒരു ഗ്രൂപ്പില്‍ സ്ഥിരമായി ഒന്നോ രണ്ടോ ഡോക്ടര്‍മാരും, ഒരു ഹെഡ് നഴ്‌സും നേതൃനിരയില്‍ ഉണ്ടാകും. ഇവരുടെ സേവനരംഗം പരിശോധിച്ച് വൃത്തി, ഗുണമേന്മ, രോഗീ സംതൃപ്തി എന്നിവയുടെ അടിസ്ഥാനത്തിലാണ് മാര്‍ക്കുകള്‍ നല്‍കുന്നത്. കൂടാതെ പുതിയ ഒരോ ആശയത്തിനും പ്രത്യേകമായി കൂടുതല്‍ മാര്‍ക്ക് നല്‍കും. അങ്ങനെ എല്ലാ മാസവും മത്സരം നടത്തി വിജയികള്‍ക്ക് എവര്‍റോളിംഗ് ട്രോഫികള്‍ നല്‍കും. ആദ്യമൂന്ന് സ്ഥാനക്കാര്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കുക. ആശുപത്രിക്കുള്ളിലെ ഏവരെയും ഒരു മനസ്സോടെ ആശുപത്രിയുടെ ഗുണമേന്മ കൂട്ടാനായി നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആരംഭിച്ചതെന്നും മത്സരബുദ്ധിയോടെ ഏവരും പ്രവര്‍ത്തിക്കുമ്പോള്‍ അത് ആശുപത്രിയുടെ പ്രവര്‍ത്തനം ഏറ്റവും മികച്ച നിലയിലേക്ക് എത്തിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ആദ്യമാസത്തിലെ വിജയികള്‍ക്കുള്ള ട്രോഫികള്‍ ഡി.എം.ഒ വിവേക് കുമാര്‍ വിതരണം ചെയ്തു. സൂപ്രണ്ട് ഡോ. രവി പ്രസാദ് ചടങ്ങില്‍ അധ്യക്ഷനായി. സി.ജി രാധാകൃഷ്ണന്‍ ഡോ. ടി.പി സുരേഷ് കുമാര്‍, ഡോ. മനു, ഡോ ചന്ദ്രശേഖരന്‍, ഡോ. രാജന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  25 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago