HOME
DETAILS

ന്യൂട്രിനോ പരീക്ഷണശാല സ്ഥാപിക്കുന്നത് പാരിസ്ഥിതിക പ്രത്യാഘാത പഠനം പൂര്‍ത്തിയാക്കാതെ

  
backup
May 06 2018 | 19:05 PM

nutrino

തൊടുപുഴ: രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്ര പദ്ധതികളിലൊന്നായ ന്യൂട്രിനോ പരീക്ഷണശാല കേരളാ-തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത് പാരിസ്ഥിതിക പ്രത്യാഘാത പഠനം പൂര്‍ത്തിയാക്കാതെ. ദേശീയോദ്യാനമായ മതികെട്ടാന്‍ച്ചോലക്ക് അഞ്ചു കിലോമീറ്റര്‍ മാത്രം അകലെ തമിഴ്‌നാടിന്റെ അധീനതയിലുള്ള പശ്ചിമഘട്ടത്തിലെ വനമേഖലയിലാണ് ന്യൂട്രിനോ പരീക്ഷണശാല സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ എക്‌സ്‌പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിയാണ് പദ്ധതിക്ക് പരിസ്ഥിതി ക്ലിയറന്‍സ് നല്‍കാന്‍ ശുപാര്‍ശ ചെയ്തത്.
കേന്ദ്ര ആണവോര്‍ജ വകുപ്പും ശാസ്ത്ര-സാങ്കേതിക മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്നതു സംബന്ധിച്ച് ആധികാരികമായ പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് സൂചന. പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ചു പഠിക്കാന്‍ സലീം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജിയെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഇവര്‍ പ്രവര്‍ത്തനം പാതിവഴിയില്‍ നിര്‍ത്തി.


അപൂര്‍വ ജൈവസമ്പത്തിന്റെ കലവറയായ പശ്ചിമഘട്ട മലനിരകളില്‍ ന്യൂട്രിനോ കണിക പരീക്ഷണശാല സ്ഥാപിക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് ഇന്ത്യ ബെയ്‌സിഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി (ഐ.എന്‍.ഒ) സെല്‍ നീക്കുന്നത്. നീലഗിരി ജില്ലയിലെ മുതുമല കടുവാസങ്കേതത്തിലെ സിംഗാരയില്‍ ന്യൂട്രിനോ നിലയം സ്ഥാപിക്കാനാണ് ആദ്യം പദ്ധതിയിട്ടത്. എന്നാല്‍, തുരങ്കനിര്‍മാണം വന്യജീവി സങ്കേതത്തില്‍ അനുവദിക്കില്ലെന്നുവന്നതോടെ പൊട്ടിപ്പുറം പരിഗണനയിലായി. പരിസ്ഥിതിപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ചെറുത്തുനില്‍പ്പും ഉണ്ടായിരുന്നു.
സിംഗാരയില്‍നിന്ന് ഒഴിവാക്കിയ ദോഷകരമായ പദ്ധതിയാണ് തങ്ങളുടെ നാട്ടില്‍ വരുന്നതെന്ന ആശങ്ക 2010ല്‍ പൊട്ടിപ്പുറം നിവാസികള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍, ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും പലതവണ സ്ഥലത്തെത്തി പൊട്ടിപ്പുറം സ്‌കൂളില്‍ ജനങ്ങളെ വിളിച്ചുകൂട്ടി കാര്യങ്ങള്‍ വിശദീകരിച്ചു. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം ഉള്‍പ്പെടെ, പദ്ധതി ദോഷകരമല്ലെന്ന് വ്യക്തമാക്കിയതോടെ ജനങ്ങളുടെ മനസുമാറുകയായിരുന്നു. അതേസമയം, കേരളാ-തമിഴ്‌നാട് അതിര്‍ത്തിയില്‍ നിര്‍മാണം ആരംഭിക്കുന്ന കണികാ പരീക്ഷണ ശാലയെ സംബന്ധിച്ച് നെടുങ്കണ്ടത്ത് 14ന് ജനകീയ സംവാദം സംഘടിപ്പിക്കുന്നുണ്ട്.
ശാസ്ത്ര ഗവേഷകരായ ഡോ. ജോസഫ് മക്കോളി, വി.ടി പത്മനാഭന്‍, കെ. സതീഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  13 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  13 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  13 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  13 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  13 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  13 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  13 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  13 days ago