പട്ടികജാതി-പട്ടികവര്‍ഗ പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ വീഴ്ച
തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വികസന ഫണ്ട് ചെലവഴിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരുത്തുന്ന വീഴ്ചയ്ക്കു പരിഹാരം തേടി സര്‍ക്കാര്‍. ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും പെതുവിഭാഗം ഫണ്ടിനേക്കാള്‍ കുറവായിട്ടാണ് എസ്.സി.എസ്.പി-ടി.എസ്.പി വിഹിതം ചെലവഴിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ എസ്.സി.എസ്.പി-ടി.എസ്.പി വിഹിതം പൊതുവിഭാഗം ഫണ്ടിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ എത്തിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഡിനേഷന്‍ സമിതി നിര്‍ദേശം നല്‍കി.
പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് ചെലവഴിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്ക് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നേടാന്‍ കഴിയണമെന്നും ഇതിനുള്ള മുന്നൊരുക്കങ്ങള്‍ വകുപ്പു മേധാവികള്‍ മുന്‍കൂട്ടി നടത്തണമെന്നും നിര്‍ദേശമുണ്ട്. ടി.എസ്.പി വിഹിതം ആവശ്യമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക അടിയന്തരമായി ശേഖരിച്ച് വകുപ്പ് മേധാവികള്‍ കോഡിനേഷന്‍ കമ്മിറ്റിക്കു നല്‍കണം.
ഗുണഭോക്തൃ തിരഞ്ഞെടുപ്പിനുള്ള ഗ്രാമസഭകളും വാര്‍ഡ് സഭകളും കൂടുന്നതിന് വിപുലമായ പ്രചാരണവും പരസ്യവും നല്‍കണം.
എല്ലാ തദ്ദേശ സ്ഥാപനങ്ങളും 2017-18 വാര്‍ഷിക പദ്ധതിയിലെ പൂര്‍ത്തിയായ പദ്ധതികളുടെ പത്രം തയാറാക്കി സുലേഖ സോഫ്ട്‌വെയറില്‍ ചേര്‍ക്കുകയും ക്രോഡീകരണ റിപ്പോര്‍ട്ടുണ്ടാക്കുകയും ചെയ്യണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."