HOME
DETAILS

കെ.എസ്.ആര്‍.ടി.സി മേഖലകളാക്കുന്നത് വീണ്ടും പഠിക്കുന്നു

  
backup
May 06 2018 | 19:05 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b4%be%e0%b4%95-2

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി തയാറാക്കിയ പ്രൊഫ. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലുണ്ടായിരുന്ന കോര്‍പറേഷന്റെ മേഖലാവല്‍ക്കരണം പഠിക്കാന്‍ പുതിയ എം.ഡി ടോമിന്‍ തച്ചങ്കരി എക്‌സിക്യൂട്ടിവ് ഡയറക്ടറെ നിയോഗിച്ചു. ടയറുകള്‍ ഇല്ലാതെ ബസുകള്‍ സര്‍വിസ് നിര്‍ത്തിവയ്ക്കുന്ന സാഹചര്യത്തില്‍ ടയര്‍ വിഭാഗം ഡ്യൂട്ടി പരിഷ്‌കരിച്ചും എം.ഡി ഉത്തരവ് പുറപ്പെടുവിച്ചു. 

കെ.എസ്.ആര്‍.ടി.സിയുടെ മേഖലാവല്‍ക്കരണത്തെ കുറിച്ച് പഠിക്കുന്നതിന് ടെക്‌നിക്കല്‍ വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടറായ എം.ടി സുകുമാരനെയാണ് നിയോഗിച്ചിരിക്കുന്നത്. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള കര്‍മ പദ്ധതികള്‍ തയാറാക്കുക, കെ.എസ്.ആര്‍.ടി.സിയുടെ ഭൂമിയുടെ വ്യാവസായിക ഉപയോഗം സംബന്ധിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ നല്‍കുക എന്നിവയും ഇദ്ദേഹത്തിന്റെ ചുമതലയിലുണ്ട്.
ടയര്‍ ഇല്ലാത്തതിനാല്‍ നിലവില്‍ അഞ്ഞൂറോളം ബസുകളുടെ സര്‍വിസ് കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവച്ചിരിക്കുകയാണ്. സാമ്പത്തിക പ്രയാസം കാരണം പുതിയ ടയര്‍ വാങ്ങാനാകാത്ത സാഹചര്യമുണ്ട്. അതേസമയം, കെ.എസ്.ആര്‍.ടി.സിയുടെ റീട്രെഡിങ് ഷോപ്പുകളില്‍ ഉല്‍പാദനവും വളരെ കുറവാണെന്നത് ആവശ്യത്തിന് ടയറുകള്‍ ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയുംക്ഷാമം രൂക്ഷമാക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് പൂര്‍ണമായും യന്ത്രവല്‍ക്കരിച്ചിട്ടുള്ള ടയര്‍ വിഭാഗത്തില്‍ അഴിച്ചുപണിക്ക് പുതിയ എം.ഡി തയാറായത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പുതുക്കിയ ഡ്യൂട്ടി നിയമങ്ങള്‍ ടയര്‍ വിഭാഗത്തില്‍ ഇന്നു മുതല്‍ നിലവില്‍ വരും.
എട്ടു മണിക്കൂര്‍ ഡ്യൂട്ടിക്കിടെ ഈ വിഭാഗത്തിലെ ഒരാള്‍ 10 ടയറുകള്‍ റിപ്പയര്‍ ചെയ്തിരുന്ന സ്ഥാനത്ത് ഇന്നു മുതല്‍ 12 എണ്ണം ചെയ്യേണ്ടിവരും. പ്രൈമറി ഇന്‍സ്‌പെക്ഷനില്‍ ഒരാള്‍ 70 ടയറുകളാണ് പരിശോധിച്ചിരുന്നതെങ്കില്‍ ഇനിമുതല്‍ അത് 100 ആയും ഉയര്‍ത്തിയിട്ടുണ്ട്.
മാറ്റങ്ങളില്‍ മൂന്നു മാസത്തിനു ശേഷം ആവശ്യമെങ്കില്‍ പുനഃപരിശോധന നടത്തുമെന്നും എം.ഡി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago