വീടുകളില്‍ മോഷണം; ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാര്‍
മുക്കം: ഒരേരാത്രിയില്‍ നിരവധി വീടുകളില്‍ മോഷണവും മോഷണശ്രമവുമായി മോഷ്ടാക്കള്‍ വിലസുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കൊടിയത്തൂര്‍, കാരശേരി പഞ്ചായത്തുകളിലായി കുളങ്ങര , ആദംപടി തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം മോഷണ നടന്നത്. കരിമ്പനക്കണ്ടി മജീദിന്റെ മകളുടെ കാലില്‍ കിടന്ന ഒന്നേ കാല്‍ പവന്‍ സ്വര്‍ണവും ആദംപടി സനം ഹൗസില്‍ അബ്ദുല്‍ സലാമിന്റെ വീട്ടില്‍നിന്ന് അരപ്പവന്റെ മോതിരവും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. കരിമ്പനക്കണ്ടി മുഹമ്മദലിയുടെ വീട്ടിലും പൂവാട്ടു വിജയന്റെ വീട്ടിലും മോഷണശ്രമം നടന്നു. ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാവ് രക്ഷപ്പെട്ടു.
മുക്കം എസ്.ഐ സനല്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു. കാരശേരി, കൊടിയത്തൂര്‍, മലപ്പുറം ജില്ലയില്‍പ്പെട്ട സമീപപ്രദേശങ്ങളിലും ഒരേ രാത്രിയില്‍ നിരവധി വീടുകളില്‍ മോഷണ ശ്രമം നടന്നു. പിറകിലെ വാതില്‍ പൊളിച്ചാണ് മോഷണം ഏറെയും നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."