ചെറുവണ്ണൂര്‍ പാലാറ്റിപ്പാടം മങ്കുഴി സംരക്ഷണ പ്രവൃത്തിക്കു തുടക്കം
ഫറോക്ക്: വരള്‍ച്ചയുടെ പിടിയിലായ നാടിനു കുടിനീരിനും പച്ചപ്പ് നിലനിര്‍ത്തുന്നതിനുമായി ജലസംഭരണി സംരക്ഷിക്കാനുളള പ്രവര്‍ത്തനത്തിനു തുടക്കമായി. ചെറുവണ്ണൂര്‍ പാലാറ്റിപ്പാടത്തെ ജലസമൃദ്ധമായ ഏക്കര്‍ കണക്കിനു വിസ്തൃതയില്‍ പരന്നു കിടക്കുന്ന മങ്കുഴിയാണ് റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ശുചീകരിക്കാന്‍ തുടങ്ങിയത്. മങ്കുഴിയില്‍ അടിഞ്ഞുകൂടിയ മാലിന്യം ശേഖരിച്ചാണ് ശുചീകരണ പ്രവൃത്തിക്കു തുടക്കം കുറിച്ചത്. ഒഴിവ് ദിവസമായി ഇന്നലെ ഇരുന്നൂറോളം പേരാണ് ശുചീകരണ പ്രവര്‍ത്തിയില്‍ പങ്കെടുത്തത്.
കൊടുംവരള്‍ച്ചയെ തുടര്‍ന്നാണ് 20 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന മങ്കുഴു ശുചീകരിച്ചു കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ഇതിനായി പ്രദേശത്തെ നാല് റസിഡന്റ്‌സ് അസോസിയേഷനുകള്‍ സംയുക്തമായി പാലാറ്റിപ്പാടം മങ്കുഴി സംരക്ഷണ സമിതി രൂപീകരിച്ചു. ഇവരുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ എട്ടുമുതല്‍ ഉച്ചവരെ ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. സന്നദ്ധ സേവകര്‍ ഗ്രൂപ്പുകളായി തിരിഞ്ഞു വെള്ളത്തിലിറങ്ങിയും കരയില്‍നിന്നുമായി പ്ലാസ്റ്റിക് കുപ്പികള്‍, ചെളി ഉള്‍പ്പെടെയുളള മാലിന്യങ്ങള്‍ നീക്കി. ശേഖരിച്ച മാലിന്യം പിന്നീട് ജെ.സി.ബി ഉപയോഗിച്ചു മാറ്റും. വര്‍ഷങ്ങളായി പരിസരത്തെ ജനങ്ങല്‍ അറിഞ്ഞും അറിയാതെയും മലിനമാക്കിയ ഈ ജലസംഭരണി വീണ്ടെടുപ്പിന് രാഷ്ട്രീയ കക്ഷി ഭേദമന്യെയുളള ഐക്യമാണ് രൂപപ്പെട്ടിട്ടുളളത്. ഓട്ടുകമ്പനികള്‍ക്ക് വേണ്ടി മണ്ണെടുത്താണ് വിശാലമായി തടാകമായി രൂപാന്തരപ്പെട്ട ഈ ജലസംഭരണിയെ ഫലപ്രദമായി ഉപയോഗിച്ചതിനൊപ്പം ദുരുപോയഗിച്ചതിനാല്‍ മാലിന്യവാഹിയുമായി തീര്‍ന്നു.
ശുചീകരണ പരിപാടി കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ പി.സി രാജന്‍ അധ്യക്ഷനായി. പി. ജയപ്രകാശന്‍, കെ. അബ്ദുള്‍ റഷീദ്, പി. ഗിരീഷ്, സോഷ്യോ വാസു, കെ. നിധീഷ്, ഷംസീര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."