കൃഷിയിറക്കാന്‍ ആളുണ്ട്; അധികൃതര്‍ കനിഞ്ഞാല്‍ പാലാറ്റിപ്പാടത്ത് പൊന്നുവിളയും
ഫറോക്ക്: കൃഷി ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും കഠിനാധ്വാനം ചെയ്യാന്‍ കര്‍ഷകരും. ഇനി വേണ്ടത് അധികൃതരുടെ പിന്തുണ മാത്രമാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ 44-ാം ഡിവിഷനിലെ 12.5 ഏക്കര്‍ വിസ്തീര്‍ണത്തില്‍ പരന്നുകിടക്കുന്ന പാലാറ്റിപ്പാടമാണ് അധികൃതരുടെ അനാസ്ഥയില്‍ വെള്ളം ലഭിക്കാത്തതിനാല്‍ കൃഷിയിറക്കാനാകാതെ തരിശായി കിടക്കുന്നത്. തൊട്ടടുത്തുളള മങ്കുഴിയില്‍നിന്നു വെള്ളമെത്തിച്ചിരുന്ന ഡ്രൈനേജ് തകര്‍ന്നതും പമ്പ് സെറ്റില്ലാത്തതും കൃഷിക്കാരെ വലച്ചതിനൊപ്പം പ്രദേശത്തെ കുടിവെള്ള സ്രോതസുകളിലെ ജലദൗര്‍ലഭ്യതക്കും കാരണമായിരിക്കുകയാണ്.
പത്തുവര്‍ഷം മുന്‍പുവരെ പാലാറ്റിപ്പാടത്ത് പുഞ്ചകൃഷി ചെയ്തിരുന്ന ഹരിയാനയില്‍നിന്നു വിത്തുകൊണ്ടുവന്നു ബസുമതി നെല്ലുവരെ ഇവിടെ വിളിയിച്ചിരുന്നു. തൊട്ടുടത്തു മങ്കുഴിയില്‍ നിന്നു ഡ്രൈനേജ് വഴി വെള്ളമെത്തിച്ചാണ് കൃഷി ചെയ്തിരുന്നത്. പഞ്ചായത്ത് ഇതിനു പമ്പ് സെറ്റു കൃഷിക്കാര്‍ക്കായി നല്‍കിയിരുന്നു. എന്നാല്‍ പമ്പ് കാലപ്പഴക്കത്താല്‍ കത്തിപ്പോകുന്നതാണ് കൃഷിക്കാരെ വലച്ചത്. കത്തിയ പമ്പ് റിപ്പയര്‍ ചെയ്തു കിട്ടാന്‍ ദിവസങ്ങള്‍ പിടിക്കുന്നതിനാല്‍ അതുവരെ നനക്കാനാകാതെ കൃഷി നശിക്കുക പതിവായി. ഇത് കൃഷിക്കാര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തിയത്. നിരവിധി തവണ പാടശേഖര കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഡ്രൈനേജ് നന്നാക്കുന്നതിനോ പുതിയ പമ്പ് സെറ്റ് വാങ്ങിച്ചു നല്‍കുവാനോ തയാറാകത്തതാണ് പൊന്നു വിളയേണ്ട പാടം തരിശായത്.
പാടത്തേക്ക് വെള്ളമെത്തിച്ചിരുന്ന ഡ്രൈനേജ് മണ്ണ് തൂര്‍ന്നു കാട് പിടിച്ചുകിടക്കുകയാണ്. പണ്ട് പമ്പ് ഹൗസ് ഉണ്ടായിരുന്ന സ്ഥലത്ത് നിന്നു പൊളിച്ചു മാറ്റി പുതിയത് നിര്‍മിച്ചിരുന്നു. പുതിയ പമ്പ് ഹൗസില്‍ നിന്നു നിലവിലുളള ഡ്രൈനേജിലേക്ക് വെള്ളമെത്തിക്കാനുളള ചാലു കീറിയതുമില്ല. പാടത്തിലേക്കുളള വെള്ളമൊഴുക്ക് നിലച്ചത് പ്രദേശ കുടിവെളള സ്രോതസുകയൈല്ലാം ബാധിച്ചിരിക്കുകയാണ്.
കുണ്ടായിത്തോട് മുതല്‍ പാലാറ്റിപ്പാടം വരെയുളള പ്രദേശത്തെ വരള്‍ച്ചക്കും ഇതും കാരണാമായി. പാടത്തേക്ക് വെള്ളമെത്തിയിരുന്ന കാലത്ത് ശുദ്ധജലം കൊണ്ട് സമൃദ്ധമായിരുന്നു കിണറുകളെല്ലാം ഇപ്പോള്‍ വരണ്ടുണങ്ങുകയാണ്.
വര്‍ഷങ്ങളായി കൃഷയിറക്കാത്തതിനാല്‍ പാടത്തിന്റെ പകുതിയിലേറെ ഭാഗവും കാട് മൂടി കിടന്നു പരിസരവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. കാട് മൂടാത്ത സ്ഥലത്ത് ഒറ്റവിള കൃഷിയിറക്കിയിരുന്നു. പാടത്തെ കാട്ടിനുളളിലെ പെരുമ്പാമ്പ് അടക്കമുള്ളവ പ്രദേശത്തെ മനുഷ്യര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയാവുകയാണെന്നും പരിസരവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."