HOME
DETAILS
MAL
മഞ്ചൂര്‍ പൊലിസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കണമെന്ന്
backup
March 12 2017 | 23:03 PM
ഊട്ടി: നീലഗിരി ജില്ലയിലെ കുന്താ താലൂക്കിലെ മഞ്ചൂര്‍ പൊലിസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കണമെന്നാവശ്യം ശക്തമായി. 57 വര്‍ഷമായി വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള വാടക കെട്ടിടത്തിലാണ് പൊലിസ് സ്റ്റേഷന്‍ പ്രവൃത്തിക്കുന്നത്.
1960ല്‍ആണ് സ്റ്റേഷന്റെ പ്രവര്‍ത്തനം തുടങ്ങിയത്. 30 ഗ്രാമങ്ങള്‍ ഈ സ്റ്റേഷന്റെ പരിധിയിലാണുള്ളത്. ഇന്‍സ്‌പെക്ടര്‍, എസ്.ഐ ഉള്‍പ്പെടെയുള്ള 27 ജീവനക്കാര്‍ ഇതേതുടര്‍ന്ന് വലിയ പ്രതിസന്ധിയിലാണ്.
700 രൂപ മാസവാടകയിലാണ് സ്റ്റേഷന്‍ പ്രവൃത്തിക്കുന്നത്. അസൗകര്യങ്ങള്‍ക്ക് നടുവിലാണ്. നാല് മുറികളാണുള്ളത്. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശമാണ് മഞ്ചൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."