കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റി
ഗൂഡല്ലൂര്‍: കര്‍ണ്ണാടയിലെ ഗുണ്ടല്‍പേട്ട ചെക്‌പോസ്റ്റില്‍ ഫിബ്രവരി 19ന് നടന്ന പരിശോധനയില്‍ രണ്ട് ആനക്കൊമ്പുകളുമായി മൂന്നുപേര്‍ പിടിയിലായ കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റി.
സംഭവത്തില്‍ അഞ്ചുപേരാണ് ഇതുവരെ പിടിയിലായത്. കേസ് കര്‍ണ്ണാടകയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് മാറ്റാനുള്ള ശ്രമം തമിഴ്‌നാട് വനംവകുപ്പ് നടത്തി വരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ണ്ണാടകയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കേസ് മാറ്റിയത്.
ഉത്തരവ് ലഭിച്ചതോടെ ഡി.എഫ്.ഒ ദിലീപിന്റെ നിര്‍ദേശപ്രകാരം റേഞ്ചര്‍മാരായ രാജേന്ദ്രന്‍, മനോഹരന്‍, റിട്ടയേര്‍ഡ് റേഞ്ചര്‍ സെല്‍വരാജ് എന്നിവരുടെ നേതൃത്വത്തില്‍ മൈസൂര്‍ ജയിലില്‍ നിന്നും മൂന്നുപേരെയും ആനക്കൊമ്പും, കടത്താന്‍ ഉപയോഗിച്ച വാഹനവും പന്തല്ലൂരിലെത്തിച്ചു. തുടര്‍ന്ന് ഇവരെ ജയിലിലേക്ക് മാറ്റി. കേസില്‍ ചേരമ്പാടി ചപ്പുതോട് സ്വദേശി സോമന്‍(50), മണല്‍വയല്‍ സ്വദേശി കുഞ്ഞുമോന്‍(45), തൃശൂര്‍ സ്വദേശി സ്റ്റീഫന്‍(44) എന്നിവരെ ആനക്കൊമ്പ് കടത്തിയതിനും ആനക്കൊമ്പ് കടത്താന്‍ സഹായിച്ച കരിയശോല സ്വദേശി സന്തോഷ്, ഏലമണ്ണ സ്വദേശി രാജന്‍ എന്നിവരുമാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."