ചെങ്ങന്നൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി വിജയിക്കും: പ്രകാശ് ജാവദേക്കര്‍
ചെങ്ങന്നൂര്‍: വികസനം ആഗ്രഹിക്കുന്ന ജനങ്ങള്‍ ചെങ്ങന്നൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍. പി.എസ് ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് നടന്ന എന്‍.ഡി.എ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പിണറായി വിജയന് അധികാരമേറ്റ ശേഷം കൊലപാതകങ്ങള്‍ നടത്തി ജനങ്ങളുടെ സമാധാനം നഷ്ടപ്പെടുത്തി. നിരവധി ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരെ കൊന്നുതള്ളി. പിന്നാക്ക യുവാവായ ശ്രീജിത്തിനെ പൊലിസ് കസ്റ്റഡിയില്‍ ചവിട്ടിക്കൊന്നു. ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നു. ജോത്സന എന്ന യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിനെ ചവിട്ടിക്കൊന്നു. കേരളവും കര്‍ണാടകവും ഭീകരവാദികള്‍ക്ക് തണലൊരുക്കുകയാണെന്നും ജാവദേക്കര്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി തോമസ് അധ്യക്ഷനായി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, വി. മുരളീധരന് എം.പി, എച്ച്. രാജ, അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, ശോഭാ സുരേന്ദ്രന്, സി.കെ ജാനു പ്രസംഗിച്ചു. ബി.ഡി.ജെ.എസ് കണ്‍വന്‍ഷനില്‍നിന്ന് വിട്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."