HOME
DETAILS
MAL
കരിന്തണ്ടന് സ്മൃതി യാത്ര സംഘടിപ്പിച്ചു
backup
March 12 2017 | 23:03 PM
കല്‍പ്പറ്റ: വയനാടന്‍ ചുരം കണ്ടെത്തിയ കരിന്തണ്ടന് മൂപ്പന് ഉചിതമായ സ്മാരകം നിര്‍മിക്കാന്‍ നടപടികള്‍ കൈകൊള്ളുമെന്ന് സുരേഷ് ഗോപി എം.പി. ഏഴാമത് കരിന്തണ്ടന് സ്മൃതിയാത്ര അടിവാരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.കെ സോമന് അധ്യക്ഷനായി.
വനവാസി കല്യാണാശ്രമം കേന്ദ്ര കമ്മിറ്റി സദസ്യന്‍ ഗിരീഷ് കുബേര്‍, പള്ളിയറ രാമന്, ഒ.ബി സുനന്ദ, എസ് രാമനുണ്ണി, വാസുദേവന്‍ ചീക്കല്ലൂര്‍ സംസാരിച്ചു. വൈകുന്നേരം ചങ്ങലമര ചുവട്ടില്‍ നടന്ന സമാപന സമ്മേളനം വനവാസി വികാസകേന്ദ്രം സംസ്ഥാന ഉപാധ്യക്ഷന്‍ കെ.സി പൈതല്‍ ഉദ്ഘാടനം ചെയ്തു. ചടയന്‍ അപ്പണവയല്‍ അധ്യക്ഷനായി. വനവാസി വികാസകേന്ദ്രം വയനാട് ജില്ലാ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി കെ സുബ്രഹ്മണ്യന്, വി.കെ അയ്യപ്പന് അടിവാരം, വിഷ്ണു നിലമ്പൂര്‍, രാജു കണ്ണൂര്‍ യാത്രക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."