HOME
DETAILS

അഞ്ചു സര്‍ക്കാര്‍ ആശുപത്രികളുടെ സമഗ്ര വികസനത്തിന് 1760 കോടി

  
backup
May 07 2018 | 02:05 AM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d

 

തിരുവനന്തപുരം, വയനാട് മെഡിക്കല്‍ കോളജുകള്‍ക്കും കോട്ടയം ജനറല്‍ ആശുപത്രിക്കും മാവേലിക്കര ജില്ലാ ആശുപത്രിക്കും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിക്കുമാണ് തുക അനുവദിച്ചത്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു സര്‍ക്കാര്‍ ആശുപത്രികളുടെ സമഗ്ര വികസനത്തിനായി 1760 കോടിയുടെ ഭരണാനുമതി. തിരുവനന്തപുരം, വയനാട് മെഡിക്കല്‍ കോളജുകള്‍, കോട്ടയം ജനറല്‍ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, ചിറയന്‍കീഴ് താലൂക്ക് ആശുപത്രി എന്നിവയുടെ സമഗ്ര വികസനത്തിനായാണ് സര്‍ക്കാര്‍ 1759,84,52,931 രൂപയുടെ ഭരണാനുമതി നല്‍കിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിന് 717.29 കോടി രൂപയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിക്ക് 70.72 കോടി രൂപയും കോട്ടയം ജനറല്‍ ആശുപത്രിക്ക് 219.90 കോടി രൂപയും വയനാട് മെഡിക്കല്‍ കോളജിന് 625.38 കോടി രൂപയും മാവേലിക്കര ജില്ലാ ആശുപത്രിക്ക് 126.55 കോടി രൂപയുമാണ് കിഫ്ബി വഴി അനുവദിച്ചത്.
ഇന്‍കെല്‍ ലിമിറ്റഡിനെയാണ് സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി) ആയി ചുമതലപ്പെടുത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളജുകളിലും ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലും കിഫ്ബിയുടെ സഹായത്തോടെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭരണാനുമതി നല്‍കിയതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ രണ്ടു മെഡിക്കല്‍ കോളജുകള്‍ അടക്കം അഞ്ചു ആശുപത്രികളുടെ മുഖച്ഛായ മാറുമെന്നും മന്ത്രി പറഞ്ഞു. മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതിനു വേണ്ടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിന് തുക അനുവദിച്ചത്.
ചില പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ബയോ മെഡിക്കല്‍ എന്‍ജിനീയറിങ് വകുപ്പിന്റെ വികസനം, സ്‌കില്‍ ലാബ്‌സ്, മെഡിക്കല്‍ ഗ്യാസ് വിതരണ സംവിധാനം, കാംപസ് വൈഫൈ, ഇമേജോളജി ശക്തിപ്പെടുത്തുക തുടങ്ങിയവയ്ക്കായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുക വിനിയോഗിക്കുക.
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും ആശുപത്രിയിലെ മൊത്തം അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കുമാണ് തുക വകയിരുത്തിയിട്ടുള്ളത്. കെട്ടിട നിര്‍മാണം, ജലവിതരണം, സോളാര്‍, മെഡിക്കല്‍ ഗ്യാസ് തുടങ്ങിയവയ്ക്ക് കോട്ടയം ജനറല്‍ ആശുപത്രി ഫണ്ട് വിനിയോഗിക്കും. മെഡിക്കല്‍ കോളജ് ആശുപത്രി, അക്കാദമിക് ബ്ലോക്ക്, അക്കമഡേഷന്‍ ബ്ലോക്ക് എന്നീ വിഭാഗങ്ങളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് വയനാട് മെഡിക്കല്‍ കോളജിന് തുക അനുവദിച്ചത്. സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ നിര്‍മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ തുക ചെലവഴിക്കും.
ആരോഗ്യ, അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി മാസ്റ്റര്‍പ്ലാനും വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടുകളും തയാറാക്കാന്‍ ഇന്‍കലിനെ ചുമതലപ്പെടുത്തിയിരുന്നു.
ഇന്‍കല്‍ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭരണാനുമതി നല്‍കിയ എല്ലാ ആശുപത്രികളിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago