HOME
DETAILS
MAL
വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രമാക്കാന്‍ ജനകീയ ഇടപെടല്‍ അനിവാര്യം: മന്ത്രി
backup
March 12 2017 | 23:03 PM
മേപ്പയൂര്‍: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കാന്‍ ജനകീയ ഇടപെടല്‍ അനിവാര്യമാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്. മേപ്പയൂര്‍ ചങ്ങരം വെള്ളി എം.എല്‍.പി സ്കൂള്‍ വികസന സെമിനാറും കുട്ടികള്‍ക്കുള്ള ഭക്ഷണ ഹാളിന്റെയും പാചകപ്പുരയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയര്മാന് യൂസഫ് കോറോത്ത് അധ്യക്ഷനായി. ജെ.ആര്.സി യൂനിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്, പഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന, കെ.ടി രാജന്, വി.വി രമ,ബാബുരാജ് കല്പ്പത്തൂര്, ജി.കെ ലീലാവതി, കെ. രാജീവന്, മുഹമ്മദ് കോറോത്ത്, കെ. കുഞ്ഞബ്ദുല്ല, പി.പി അബ്ദുല്‍ ഹമീദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."