ആപ്പിളിന് വാച്ചില്‍ സമയം തെളിയുമോ?
സ്മാര്‍ട്ട് ഫോണുകള്‍ക്ക് പിന്നാലെ ജി.പി.എസ് വാച്ചുകള്‍ പുറത്തിറക്കി ഇന്ത്യന്‍ വിപണി കീഴടക്കാനുള്ള തയാറെടുപ്പിലാണ് ലോകോത്തര ടെക്ക് കമ്പനിയായ ആപ്പിള്‍. റിലയന്‍സ് ജിയോയുമായി കൈകോര്‍ത്താണ് ആപ്പിള്‍ ഈ പദ്ധതി നടപ്പാക്കുന്നത്.
ഇതിനോടനുബന്ധിച്ച് ആപ്പിള്‍ സീരിസ് 3 വാച്ചിന്റെ ബുക്കിങ്ങും ഓണ്‍ലൈനായി ആരംഭിച്ചു കഴിഞ്ഞു. എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്റ്റോര്‍, ജിയോ.കോം എന്നീ വെബ്സൈറ്റുകളിലൂടെയാണ് ബുക്കിങ് നടക്കുന്നത്.
ജി.പി.എസ് സംവിധാനത്തോടെ സെല്ലുലാര്‍ വേര്‍ഷനിലാണ് വാച്ച് സജ്ജീകരിച്ചിട്ടുള്ളത്. എന്നാല്‍ ഈമാസം പതിനൊന്നോടെ ഈ വാച്ച് വിപണിയില്‍ ലഭ്യമാകുമെന്ന് കമ്പനിയുമായുള്ള അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 38 മി.മീറ്റര്‍ നീളത്തില്‍ അലൂമിനിയം കൊണ്ട് കവര്‍ ചെയ്ത മോഡലിന് 39,080 രൂപയും 42 മി.മീറ്ററിന് 41120 രൂപയുമാണ് ഇന്ത്യയിലെ വില. കൂടാതെ 122090 രൂപ വരെയുള്ള വിവിധ തരത്തിലുള്ള വാച്ചുകളും ഓണ്‍ലൈനില്‍ ലഭ്യമാണ്.
ഏതായാലും ജിയോയുമായി കൈകോര്‍ത്ത് ഇന്ത്യന്‍ വിപണിയെ കീഴടക്കാനുള്ള ആപ്പിളിന്റെ ശ്രമം വിജയിക്കുമെന്നാണ് സാങ്കേതിക മേഖലയിലുള്ളവര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ആപ്പിളിന്റെ ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് പുതിയ വാച്ചിലൂടെ നേടിയെടുക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."