ഭാരതപ്പുഴയില്‍ 30 ചെക്ക് ഡാമുകള്‍ നിര്‍മിക്കും: മന്ത്രി കെ.ടി ജലീല്‍
എടപ്പാള്‍: ജലസംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ഭാരതപ്പുഴയില്‍ 30 ചെക്ക്ഡാമുകള്‍ നിര്‍മിക്കുമെന്നും ഭാരതപ്പുഴ സംരക്ഷണ പദ്ധതിയുടെ ഭാഗമായി പുഴയിലെ ചെങ്ങണ കാടുകള്‍ പൂര്‍ണമായും നീക്കംചെയ്യുന്നതിനു ബൃഹത്തായ പദ്ധതിക്കു രൂപംനല്‍കുമെന്നും മന്ത്രി കെ.ടി ജലീല്‍. നിള സംരക്ഷണവും ജലസംരക്ഷണവും ലക്ഷ്യംവച്ച് സംഘടിപ്പിക്കുന്ന 'നിളയ്ക്കായ് നമുക്കായ് ' പരിപാടിയില്‍ നടന്ന സംവാദ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് പൂര്‍ണ സജ്ജമാക്കുമെന്നും കുറ്റിപ്പുറത്ത് മിനി ചെക്ക് ഡാം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കുറ്റിപ്പുറം കിന്‍ഫ്ര ഇന്‍ഡ്സ്ട്രിയല്‍ പാര്‍ക്കില്‍ റീ സൈക്ലിങ് യൂനിറ്റും ആരംഭിക്കും.
ടി.വി ശിവദാസ് അധ്യക്ഷനായി. രാജേഷ് പ്രശാന്തിയില്‍, കെ.യു സജീഷ്, കെ.വി ശ്രീനാരായണന്, കെ. ഷക്കീര്‍, അജ്മല്‍ റോഷന്, സ്നേഹ ദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."