കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് മുതല്‍ ഐ.ഐ.ടി പ്രവേശന പരീക്ഷകള്‍ വരെ; ഏപ്രില്‍ മാസത്തില്‍ അപേക്ഷിക്കാവുന്ന 15 പരീക്ഷകള്‍ ഇവയാണ്
1. കേരള സര്‍വകലാശാല എന്‍ട്രന്‍സ് മുഖേനയുള്ള പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
അപേക്ഷ (ഓണ്‍ലൈന്‍) സ്വീകരിക്കുന്ന അവസാന തീയതി 30 ഏപ്രില്‍ 2024
2. KEAM 2024: ഏപ്രില്‍ 17 വരെ അപേക്ഷിക്കാം
കേരളത്തിലെ എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
3. M.G CAT ; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മേയ് 5 വരെ
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റര്‍ സ്‌കൂള്‍ സെന്ററുകളിലും നടത്തുന്ന എം.എ, എം.എസ്.സി, എം.ടി.ടി.എം, എല്‍.എല്‍.എം. എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ പ്രോഗ്രാമുകളില്‍ 2024 വര്‍ഷത്തെ പൊതു പ്രവേശന പരീക്ഷയ്ക്ക് 05052024 വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം.
4. AIIMS ല്‍ ബി.എസ്.സി, എം.എസ്.സി പ്രവേശനം; രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു
ഏപ്രില്‍ 26 വൈകീട്ട് അഞ്ചിനകം ബേസിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.
5. CALICUT UNIVERSITY COMMON ADMISSION TEST CUCAT 2024; ഏപ്രില്‍ 15 വരെ അപേക്ഷിക്കാം
6. സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (SET) അപേക്ഷിക്കാം
ഈ പരീക്ഷയ്ക്ക് ഓണ്‍ലൈനായി ഏപ്രില്‍ 15വരെ രജിസ്റ്റര്‍ ചെയ്യാം.
7. ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (CMI) : പ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാം
ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് ആന്റ് ഫിസിക്‌സ് എന്നീ ബി.എസ്.സി (ഓണേഴ്‌സ്) തുടങിയ പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാം.
8. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല 2024-2025 വിവിധ പി.ജി കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ഏപ്രില്‍ 7 വരെ
9. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി 2024-25 വിവിധ ഡിഗ്രി, പി.ജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
10. കണ്ണൂര്‍ സര്‍വകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ പി.ജിപ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം;അപേക്ഷ ഏപ്രില്‍ 30 വരെ
11. NITMCA പൊതു പ്രവേശന പരീക്ഷ (NIMCET) : ഏപ്രില്‍ 20 വരെ അപേക്ഷിക്കാം
രാജ്യത്തെ എന്‍.ഐ.ടികളിലും ഇന്‍ഡ്യ ഇന്‍സ്റ്റിറ്റയ്ട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും (ഐ. ഐ.ഐ.ടി) ഈ വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലികേഷന്‍സ് (എം.സി.എ) പ്രോഗ്രാമിലേക്കുള്ള പൊതുപ്രവേശന പരീക്ഷ 'നിംസെറ്റ്2024' ജൂണ്‍ എട്ടിന് ദേശീയതലത്തില്‍ നടത്തും.
12. JDC കോഴ്‌സ് പ്രവേശനം: അപേക്ഷ ഏപ്രില്‍ 15 വരെ
സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള വിവിധ സഹകരണ പരിശീലന കേന്ദ്രങ്ങളിലും കോളജുകളിലും ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍ (ജെഡിസി) കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
13. BITSAT 2024 : ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 11
പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് പിലാനി, ഗോവ, ഹൈദരാബാദ് ക്യാമ്പസുകളില്‍ നടത്തുന്ന ബി. ഇ./ബി.ഫാര്‍മ കോഴ്‌സുകളില്‍ പ്രവേശനത്തിന് 2024 ഏപ്രില്‍ 11 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം
14. കുഫോസില്‍ പി.ജി, പി.എച്ച്.ഡി; അപേക്ഷ ഏപ്രില്‍ 18 വരെ
കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്), ഫിഷറീസ്, സമുദ്രശാസ്ത്രം, എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ 2024 25 വര്‍ഷത്തില്‍ നടത്തുന്ന എം.എഫ്.എസ് .സി (9 വിഷയം), എം.എസ്.സി ( 12 വിഷയം), എം.ബി.എ, എം.ടെക് (5 വിഷയം ), പി.എച്ച്.ഡി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ നല്‍കാം.
15. ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല (IMU) മേയ് 5 വരെ രജിസ്റ്റര്‍ ചെയ്യാം
ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല കാമ്പസുകളിലും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലും മറ്റും 2024-25 വര്‍ഷം നടത്തുന്ന വിവിധ പ്രോഗ്രാമുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (IMUCET) ജൂണ്‍ എട്ടിന് ദേശീയതലത്തില്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."