പ്ലസ്‌വണ്‍ പ്രവേശനം; 75 ഫോക്കസ് പോയിന്റുകള്‍ നാളെ തുടങ്ങും
മലപ്പുറം: ഹയര്‍സെക്കന്‍ഡറി പ്ലസ്‌വണ്‍ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന സഹായകേന്ദ്രമായ ഫോക്കസ് പോയിന്റുകള്‍ നാളെ തുടങ്ങും.
വിവിധ ജില്ലകളിലായി സംസ്ഥാനത്തെ 75 താലൂക്ക് കേന്ദ്രങ്ങളില്‍ എട്ടു മുതല്‍ 18 വരെയുള്ള തിയതികളിലാണ് ഇവ പ്രവര്‍ത്തിക്കുക.
പ്ലസ്‌വണ്‍ പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിഷയ കോമ്പിനേഷനുകള്‍ ലഭ്യായ സ്‌കൂളുകള്‍ തെരഞ്ഞെടുക്കുന്നതിനും ഒരോ വിഷയത്തിന്റെയും ഉപരി പഠന തൊഴില്‍ സാധ്യതകളെക്കുറിച്ച് വിവരം നല്‍കുന്നതിനും വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ലഭ്യമാണ്.
പ്രവേശനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂള്‍ ഒന്നാമത്തെ ഓപ്ഷനായി നല്‍കി കൂടുതല്‍ സ്‌കൂളുകള്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്തി ആദ്യ അലോട്ട്‌മെന്റില്‍തന്നെ നല്‍കണം.
ഒന്നാമത്തെ ഓപ്ഷന്‍ പ്രകാരം പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കു പ്രവേശനം ലഭിച്ച സ്‌കൂളില്‍ താല്‍ക്കാലിക പ്രവേശനം വാങ്ങി പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളിലെ ഓപ്ഷനുള്ള അവസരം(ഹയര്‍ ഓപ്ഷന്‍) നിലനിര്‍ത്താം.
ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഫോക്കസ് പോയിന്റുകള്‍ വഴി ലഭിക്കും.
ഹയര്‍ സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിങ് സെല്ലിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന ഫോക്കസ് പോയിന്റുകള്‍ പൊതു അവധി ദിനങ്ങളില്‍ ഒഴികെ രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ പ്രവര്‍ത്തിക്കും. ഒരോ താലൂക്കുകളിലെയും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളെയാണ് ഫോക്കസ് പോയിന്റുകളായി നിശ്ചയിച്ചിട്ടുള്ളത്.
ഒരോ ജില്ലയിലും പ്രവര്‍ത്തിക്കുന്ന ഫോക്കസ് പോയിന്റുകള്‍:
തിരുവനന്തപുരം: ഗവ. മോഡല്‍ എച്ച്.എസ്.എസ് തിരുവനന്തപുരം, നെയ്യറ്റിന്‍കര ഗവ. ബോയസ് എച്ച്.എസ്.എസ്, വെഞ്ഞാറമൂട് ഗവ. എച്ച്.എസ്.എസ്, കാട്ടക്കട പി.ആര്‍ വില്യംസ് എച്ച്.എസ്.എസ്, വര്‍ക്കല ഗവ. മോഡല്‍ എച്ച്.എസ്.എസ്, ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്.
കൊല്ലം: ക്രിസ്റ്റ് രാജ് എച്ച്.എസ്.എസ്, ശാസ്താംകോട്ട എച്ച്.എസ്.എസ്, കരുനാഗപ്പള്ളി ബോയ്‌സ് എച്ച്.എസ്.എസ്, കൊട്ടാരക്കര ജി.ബി.എച്ച്.എസ്.എസ്, ആഞ്ചല്‍ ഈസ്റ്റ ജി.എച്ച്.എസ്.എസ്, പത്തനാപുരം സ്റ്റീഫന്‍സ് എച്ച്.എസ്.എസ്, അടൂര്‍ ജി.ബി.എച്ച്.എസ്.എസ്, കോന്നി ജി.എച്ച്.എസ്.എസ്.
പത്തനംതിട്ട: പത്തനംതിട്ട മാര്‍ത്തോമാ എച്ച്.എസ്.എസ്, റാന്നി എം.എസ്.എച്ച്.എസ്.എസ്, മല്ലപ്പള്ളി സി.എം.എസ് എച്ച്.എസ്.എസ്, തിരുവല്ല ബാലികാ മഡം എച്ച്.എസ്.എസ്.
ആലപ്പുഴ: ബുദനൂര്‍ ജി.എച്ച്.എസ്.എസ്, മാവേലിക്കര ബിഷപ് എച്ച്.എസ്.എസ്, കായംകുളം ജി.ജി.എച്ച്.എസ്.എസ്, നെടുമുടി എന്‍.എസ്.എച്ച്.എസ്.എസ്്, ആലപ്പുഴ മുഹമ്മദന്‍സ് ബോയ്‌സ് എച്ച്.എസ്.എസ്, ചേര്‍ത്തല ജി.ജി.എച്ച്.എസ്.എസ്.
കോട്ടയം: ചങ്ങനാശ്ശേരി എസ്.ബി എച്ച്.എസ്.എസ്, കോട്ടയം ജി.എം.എച്ച്.എസ്.എസ്, വൈക്കം എസ്.എം.എസ്.എന്‍.എച്ച്.എസ്.എസ്, സെന്റ് മേരീസ് എച്ച്.എസ്.എസ് ബാരങ്കാനം, സെന്റ് ഡൊമിനിക് എച്ച്.എസ്.എസ് കാഞ്ഞിരപ്പള്ളി, പെരുവന്താനം എച്ച്.എസ്.എസ്, സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് കട്ടപ്പന, തൊടുപുഴ എച്ച്.എസ്.എസ്, അടിമാലി എസ്.എന്‍.ഡി.പി എച്ച്.എസ്.എസ്.
എറണാകുളം: കോതമംഗലം മാര്‍ ബാസില്‍ എച്ച്.എസ്.എസ്, മൂവാറ്റുപഴ ഗവ.മോഡല്‍ എച്ച്.എസ്.എസ്, കുറുപ്പംപടി എം.ജി.എം എച്ച്.എസ്.എസ്, എറണാകുളം ഗവ. ഗേള്‍സ് എച്ച്.എസ്.എസ്, ഫോര്‍ട്ട് കൊച്ചി എഡ്‌വാഡ് മെമ്മോറിയല്‍ എച്ച്.എസ്.എസ്, നോര്‍ത്ത് പറവൂര്‍ ജി.എച്ച്.എസ്.എസ്, ആലുവ ജി.ബി.എച്ച്.എസ്.എസ്.
തൃശൂര്‍: ചാലക്കുടി ജി.എം.ബി.എച്ച്.എസ്.എസ്, ഇരിങ്ങാലക്കുട ജി.എം.എച്ച്.എസ്.എസ്, കൊടുങ്ങല്ലൂര്‍ ജി.ജി.എച്ച്.എസ്.എസ്, തൃശൂര്‍ ജി.എം.ബി.എച്ച്.എസ്.എസ്, ചാവക്കാട് ജി.എച്ച്.എസ്.എസ്, എരുമപ്പെട്ടി ജി.എച്ച്.എസ്.എസ്.
പാലക്കാട്: പാലക്കാട് ജി.എം.എം.ജി.എച്ച്.എസ്.എസ്, നടുവട്ടം ജി.ജെ.എച്ച്.എസ്.എസ്, ഒറ്റപ്പാലം ജി.എച്ച്.എസ്.എസ്, കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസ്.
മലപ്പുറം: പെരിന്തല്‍മണ്ണ ജി.ജി.എച്ച്.എസ്.എസ്, കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ്, മഞ്ചേരി ജി.ജി.എച്ച്.എസ്.എസ്, മൂത്തേടത്ത് ജി.എച്ച്.എസ്.എസ്, എടപ്പാള്‍ ജി.എച്ച്.എസ്.എസ്, തിരൂര്‍ ജി.ബി.എച്ച്.എസ്.എസ്, തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്.
കോഴിക്കോട്: ശ്രിരാമകൃഷ്ണ മിഷന്‍ എച്ച്.എസ്.എസ് കോഴിക്കോട്, നീലേശ്വരം ജി.എച്ച്.എസ്.എസ്, കൊഴിലാണ്ടി നൊച്ചാട്ട് എച്ച്.എസ്.എസ്, കുറ്റ്യാടി ജി.എച്ച്.എസ്.എസ്.
വയനാട്: കല്‍പ്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്.എസ്, സുല്‍ത്താന്‍ബത്തേരി സര്‍വജന എച്ച്.എസ്.എസ്, മനന്തവാടി ജി.എച്ച്.എസ്.എസ്.
കണ്ണൂര്‍: തലശ്ശേരി സെന്റ് ജോസഫ് എച്ച്.എസ്.എസ്, ചാവശ്ശേരി ജി.എച്ച്.എസ്.എസ്, കണ്ണൂര്‍ ടൗണ്‍ എച്ച്.എസ്.എസ്, തളിപ്പറമ്പ് മൂത്തേടത്ത് എച്ച്.എസ്.എസ്.
കാസര്‍കോട്: ഹോസ്ദൂര്‍ഗ് ജി.എച്ച്.എസ്.എസ്, സെന്റ് ജ്യൂത് എച്ച്.എസ്.എസ് വെള്ളരിക്കുണ്ട്, ചെര്‍ക്കള ജി.എച്ച്.എസ്.എസ്, കുമ്പള ജി.എച്ച്.എസ്.എസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."