യൂനിവേഴ്‌സിറ്റി ജീവനക്കാരനെതിരേ അധ്യാപികയുടെ പരാതി
മങ്കട: വിവാഹസമയത്തു സ്ത്രീധനമായി നല്‍കിയ സ്വത്തുക്കള്‍ തട്ടിയെടുത്തു ശാരീരികവും മാനസികവുമായി ഭര്‍ത്താവും കുടുംബവും പീഡിപ്പിക്കുന്നതായി അധ്യാപികയായ യുവതിയുടെ പരാതി.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്ഥിരം ജീവനക്കാരനും ഇ.എം.എം.ആര്‍.സി കാമറാ മാനുമായ തേഞ്ഞിപ്പലം ചെനക്കല്‍ കുടക്കല്‍ വീട്ടില്‍ ബേനിഷിനെതിരേയാണ് ഭാര്യയും അങ്ങാടിപ്പുറം പുത്തനങ്ങാടി പാലത്തിങ്ങല്‍ ജന്‍ഷാദ് മന്‍സിലിലെ നസ്‌റുദ്ദീന്റെ മകളുമായ ഡാലിയ പെരിന്തല്‍മണ്ണ പൊലിസില്‍ പരാതി നല്‍കിയത്.
സ്ത്രീധനമായി നല്‍കിയ 110 പവനും ഒരു ലക്ഷം രൂപയും മാരുതി കാറും സ്വകാര്യ ആവശ്യാര്‍ഥം ഉപയോഗിച്ചു. എട്ടു വര്‍ഷമായി രണ്ടു കുട്ടികളുടെയും ഭാര്യയുടെയും സംരക്ഷണ ചുമതലകള്‍ വഹിക്കാത്തതിനാലാണ് പുത്തനങ്ങാടിയിലുള്ള പിതാവിന്റെ കൂടെ ഡാലിയയും മക്കളും താമസിച്ചുവരുന്നത്. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."