HOME
DETAILS
MAL
മദ്യനയം തിരുത്താനുള്ള നീക്കം ഉപേക്ഷിക്കണം: ലഹരി നിര്‍മാര്‍ജന സമിതി
backup
March 12 2017 | 23:03 PM
മലപ്പുറം: മദ്യനയം തിരുത്താനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നു ലഹരിനിര്‍മാര്‍ജന സമിതി ജില്ലാ കണ്വന്ഷന്. ടൂറിസത്തിന്റെ പേരില്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ ബാറുകള്‍ അനുവദിക്കാനുള്ള നീക്കം തടയാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ കുഞ്ഞിക്കോമു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സി.കെ അഹമ്മദ്കുട്ടി അധ്യക്ഷനായി. പി.എം.കെ കാഞ്ഞിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായി സി.കെ അഹമ്മദ് കുട്ടി (പ്രസി), പി.പി.എ അസീസ്, എ. ഇബ്രാഹീം, എം. അഹമ്മദ്കുട്ടി, വി. മധുസൂദനന്, ബാപ്പു പുല്‍പ്പറ്റ, സലാം പറവണ്ണ (വൈ.പ്രസി), സൊഹ്റാബ് കൊടക്കാടന്‍ (ജന.സെക്ര), പി.എ ആലിക്കുട്ടി, എം. ഫൈസല്‍, ടി.സി സുബൈര്‍, ഫൈസല്‍ ഒതായി, പി.പി അബൂബക്കര്‍ ഹാജി (ജോ.സെക്ര), ടി.എച്ച് കുഞ്ഞാലി ഹാജി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."