നാഷനല്‍ ഫെര്‍ട്ടിലൈസേഴ്സില്‍ 101 ഒഴിവുകള്‍
നാഷനല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 101 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.nationalfertilizers.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, കെമിക്കല്‍ ലാബ്, സേഫ്റ്റി സിവില്‍, ഐ.ടി മെറ്റീരിയല്‍സ്, എച്ച്.ആര് ലീഗല്‍, കമ്പനി സെക്രട്ടറി, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ്, മെഡിക്കല്‍ ഫാര്‍മസി വിഭാഗങ്ങളിലാണ് അവസരം.
എന്‍ജിനിയര്‍, മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍, സീനിയര്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, സീനിയര്‍ കെമിസ്റ്റ്, മെറ്റീരിയല്‍സ് ഓഫിസര്‍, കമ്പനി സെക്രട്ടറി, അക്കൗണ്ട്സ് ഓഫിസര്‍, ഡെപ്യൂട്ടി സി.എം.ഒ ഓഫിസര്‍ തുടങ്ങിയ തസ്തികകളിലാണ് അവസരം.
യോഗ്യതകള്‍:
കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, മെറ്റീരിയല്‍സ്: ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക്, ബി.ഇ, ബി.എസ്.സി, എന്‍ജിനിയറിങ്, എ.എം.ഐ.ഇ.
സേഫ്റ്റി: കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ വിഷയത്തില്‍ ബി.ടെക്, ബി.ഇ, ബി.എസ്.സി, എന്‍ജിനിയറിങ് കൂടാതെ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ഡിപ്ലോമ.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി: ബി.ടെക്, ബി.ഇ, ബി.എസ്.സി, എന്‍ജിനിയറിങ്, എ.എം.ഐ.ഇ, എം.സി.എ
ഹ്യൂമന്‍ റിസോഴ്സസ്: എം.ബി.എ, ഇന്റഗ്രേറ്റഡ് എം.ബി.എ, അല്ലെങ്കില്‍ എച്ച്.ആര്.എം പേഴ്സനല്‍ മാനേജമെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സില്‍ രണ്ടു വര്‍ഷത്തെ പി.ജി, ഡിപ്ലോമ.
ലീഗല്‍: നിയമബിരുദം. അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി
കമ്പനി സെക്രട്ടറി. സി.എസ്, ഐ.സി.എസ്.ഐ അസോസിയേറ്റ് അംഗം
ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ്: സി.എ, സി.എം.എ, ഫിനാന്‍സില്‍ സ്പെഷലൈസേഷനോടുകൂടിയ എം.ബി.എ.
മെഡിക്കല്‍: എംബിബിഎസ്
ഫാര്‍മസി: ഫാര്‍മസി ബിരുദം.
സീനിയര്‍ മാനേജര്‍, ചീഫ് മാനേജര്‍, കമ്പനി സെക്രട്ടറി എന്നിവയ്ക്കു 1,000 രൂപ, മറ്റു തസ്തികകള്‍ക്ക് 700 രൂപ എന്നിങ്ങനെയാണ് അപേക്ഷാ ഫീസ്.
ഓണ്‍ലൈനായോ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഫീസടയ്ക്കാം. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്കു ഫീസില്ല.
അപേക്ഷിക്കാവുന്ന അവസാന തിയതി:
മെയ് 15.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."