HOME
DETAILS
MAL
ദേശസ്‌നേഹം സൈന്യത്തിന്റെ വേട്ട നായ്ക്കളില്‍ നിന്നു പഠിക്കൂ- കോണ്‍ഗ്രസിനോട് മോദി
backup
May 07 2018 | 05:05 AM
ജംകാന്തി(കര്‍ണാടക): ദേശസ്‌നേഹമെന്തെന്ന് സൈന്യത്തിന്റെ വേട്ട നായ്ക്കളില്‍ നിന്നു പഠിക്കൂ എന്ന് കോണ്‍ഗ്രസിന് പ്രധാനമന്ത്രിയുടെ ഉപദേശം. വടക്കന്‍ കര്‍ണാടകയിലെ മുഥോള്‍ വേട്ടനായക്കളെയാണ് മോദി മാതൃകയായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നമ്മുടെ രാജ്യത്ത് ദേശഭക്തി, രാജ്യസ്‌നേഹം, രാഷ്ട്ര ഗീതം, വന്ദേമാതരം തുടങ്ങിയവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വരുമ്പോള്‍ ചിലര്‍ക്ക് അസഹിഷ്ണുതയാണ്- റാലിക്കിടെ മോദി പറഞ്ഞു. ദേശത്തെ തുണ്ടം തുണ്ടമാക്കുമെന്ന് മുദ്രാവാക്യം വിളിക്കുന്നവര്‍ക്കിടയില്‍ പോകുന്നവരാണ് കോണ്‍ഗ്രസുകാരെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജെ.എന്‍.യു സന്ദര്‍ശിച്ചതിനേയും മോദി രൂക്ഷമായി വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."