സര്‍വേ വകുപ്പിലെ സ്ഥലംമാറ്റം; താലൂക്കുതല സര്‍വേ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നു
മലപ്പുറം: താലൂക്ക് സര്‍വേയര്‍മാരെ റീ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റാനുള്ള തീരുമാനം താലൂക്കുതല പ്രവര്‍ത്തനങ്ങളെ ബാധിച്ചുതുടങ്ങി. ആറു താലൂക്ക് ഓഫിസുകളുള്ള ജില്ലയില്‍ പൊന്നാനി ഒഴികെയുള്ള താലൂക്കുകളുകളില്‍നിന്നു സര്‍വേ ഉദ്യോഗസ്ഥരെ കാസര്‍കോട്ടേക്കു മാറ്റാന്‍ ഉത്തരവായിരുന്നു. ഇതുസംബന്ധിച്ചു സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്നു തീരുമാനം നടപ്പാക്കുന്നത് 20വരെ ദീര്‍ഘിപ്പിച്ചെങ്കിലും വിവിധ കാര്യങ്ങള്‍ക്കു ഓഫിസിലെത്തുന്നവര്‍ക്കു സര്‍വേ തിയതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടാക്കുന്നില്ല.
രണ്ടു മാസം മുന്‍പുവരെ അപേക്ഷ നല്‍കിയ ആളുകളുടെ ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. ഇതുകൂടാതെ കോടതി കേസുകളും തീര്‍പ്പാക്കേണ്ടതായുണ്ട്. ഇതിനിടെ വേണ്ടത്ര ജീവനക്കാരില്ലാതെ പുതിയ ആളുകള്‍ക്ക് സര്‍വേ തിയതി നല്‍കാനാകില്ലെന്ന നിലപാടിലാണ് ഉദ്യാഗസ്ഥര്‍. ഒരാള്‍ മാത്രമുള്ള പെരിന്തല്‍മണ്ണ താലൂക്കിലെ സര്‍വേയര്‍ ഉള്‍പ്പെടെ ജില്ലയിലെ ആറു താലൂക്ക് സര്‍വേയര്‍മാരെയാണ് കാസര്‍കോട്ടേക്കു മാറ്റിയിട്ടുള്ളത്. ഈ മാസം 20നകം ഇവര്‍ കാസര്‍കോട്ടേക്കു മാറേണ്ടതുണ്ട്.
ഒരു താലൂക്ക് സര്‍വേയര്‍ മാത്രമുള്ള പെരിന്തല്‍മണ്ണയില്‍ 20 മുതല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകും. ബാക്കിയുള്ള താലൂക്കുകളില്‍ ശേഷിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ മാത്രമേ ഉണ്ടാകൂ. ആയിരക്കണക്കിന് അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ഇവര്‍ നന്നേ പാടുപെടേണ്ടിവരും.
ഭൂമി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട കോടതി കാര്യങ്ങള്‍, പുറമ്പോക്ക്, അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കല്‍, വിവിധ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ തുടങ്ങി ഭാരിച്ച പ്രവര്‍ത്തനങ്ങളാണ് ഒരോ ഇടങ്ങളിലും ഒന്നോ രണ്ടോ ആളുകള്‍ മാത്രമുള്ള താലൂക്ക് സര്‍വേയര്‍മാര്‍ ചെയ്തുതീര്‍ക്കേണ്ടത്. താലൂക്ക് സര്‍വേയര്‍മാരെ സഹായിക്കാന്‍ റി സര്‍വേ ഉദ്യോഗസ്ഥരെ നിയമിക്കല്‍ പതിവാണെങ്കിലും ജോലിഭാരം കാരണത്താല്‍ താലൂക്ക് സര്‍വേയര്‍മാരെ ഇത്തരം റീസര്‍വേ പ്രവര്‍ത്തനത്തിന് നിയോഗിക്കാറില്ല. ആയിരക്കണക്കിനു അപേക്ഷകള്‍ താലൂക്ക് ഓഫിസുകളില്‍ കെട്ടിക്കിടക്കേ എല്‍.ആര്‍.എം ജീവനക്കാരായ താലൂക്ക് സര്‍വേയര്‍മാരെ റീ സര്‍വേ ജോലിക്കു നിയോഗിക്കുന്നത് ഇതാദ്യമായാണെന്നു വിവിധ സംഘടനാ നേതാക്കളും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."