കുഴിമണ്ണ സെക്കന്‍ഡ് സൗത്ത് ജി.എല്‍.പി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
കിഴിശ്ശേരി: കുഴിമണ്ണ സെക്കന്‍ഡ് സൗത്ത് ജി.എല്‍.പി സ്കൂളിന് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും കിഴിശ്ശേരി സബ് ജില്ലയിലെ പാചകത്തൊഴിലാളികള്‍ക്കുള്ള സൗജന്യ യൂനിഫോം വിതരണവും സ്കൂളിന്റെ 63ാം വാര്‍ഷിക ഉദ്ഘാടനവും പി.കെ ബഷീര്‍ എം.എല്‍.എ നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലത്തില്‍ ബാപ്പു അധ്യക്ഷനായി. കുഴിമണ്ണ സെക്കന്‍ഡ് സൗത്ത് സൗഹൃദ സംഘം സ്കൂള്‍ ലൈബ്രറിക്കു നല്കിയ 63 പുസ്തകങ്ങള്‍ എം.സി മുഹമ്മദ്ഹാജി ഹെഡ് മാസ്റ്റര്‍ക്ക് നല്കി. സര്‍വിസില്‍നിന്നു വിരമിക്കുന്ന എം. അബ്ദുല്‍ സലാം മാസ്റ്റര്‍ക്ക് ഉപഹാരം നല്കി. സ്കൂള്‍ ചരിത്രം രേഖപ്പെടുത്തിയ മാരിവില്ല് സപ്ലിമെന്റ് എം.എല്‍.എ പ്രകാശനം ചെയ്തു.
പ്രതിഭാ പുരസ്കാരം പി.കെ റുഖിയ നല്കി. കലാപരിപാടികള്‍ പി.ടി.എ പ്രസിഡന്റ് എം.പി സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.കെ റുഖിയ, എം.സി മുഹമ്മദ്ഹാജി, പി.ടി രാമദാസ്, എ.ഇ.ഒ ടി. രാജേന്ദ്രന്, പി.സി അബ്ദുല്റഹ്മാന് മാസ്റ്റര്‍, കെ. റസാഖ്ഹാജി, എം.പി സുലൈമാന്‍, ഹെഡ്മാസ്റ്റര് കെ. മുഹമ്മദ് കാസിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."