കൃഷിയില്‍ നൂറുമേനി കൊയ്ത് പരിയാപുരത്തെ വിദ്യാര്‍ഥികള്‍
മങ്കട: വിവിധതരം പച്ചക്കറികള്‍ കൃഷി ചെയ്ത അങ്ങാടിപ്പുറം പരിയാപുരം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളുടെ ജൈവ പച്ചക്കറികള്‍ വിളവെടുത്തു. കഴിഞ്ഞ മൂന്നു മാസത്തിനിടെ വിളവെടുത്തത് 100 കിലോ പയര്‍, 50 കിലോ വെണ്ട, 50 കെട്ട് ചീര, 50 കോളി ഫ്ളവര്‍, 50 കാബേജ്, 20 കിലോ പച്ചമുളക്, തക്കാളി, വെള്ളരി, വഴുതന, കോവയ്ക്ക, പാവയ്ക്ക എന്നിവയാണ്.
എന്‍.എസ്.എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും. ജൈവ വളം മാത്രമാണ് കൃഷിയക്കു ഉപയോഗിക്കുന്നത്. സ്കൂളിലെ കൃഷിയില്‍നിന്നു ലഭിച്ച വരുമാനം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചും കുട്ടികള്‍ മാതൃകയായി.
എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ബെന്നി തോമസ്, അധ്യാപകര്‍, സ്കൂള്‍ ഭാരവാഹികള്‍ എന്നിവരാണ് ചുക്കാന്‍പിടിക്കുന്നത്. സ്കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കു പുറമേ കൃഷി ഓഫിസറുടെയും വാര്‍ഡ് അംഗത്തിന്റെയും പ്രോത്സാഹനവും കുട്ടികള്‍ക്കു ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."