HOME
DETAILS
MAL
മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
backup
May 07 2018 | 06:05 AM
ചാലിയം: കടലുണ്ടിയില്‍ രണ്ടു ദിവസമായി തുടരുന്ന കാറ്റിലും മഴയിലുമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടമുണ്ടായി.
പ്രബോധിനി കൃഷ്ണ വിഹാറില്‍ കെ.എം രാമചന്ദ്രന്റെ വീടിന്റെ മേല്‍ക്കൂരയിലേക്ക് മാവിന്റെ വലിയ ശിഖരം പൊട്ടിവീണു.
വലിയ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വീഴ്ചയുടെ ആഘാതത്തില്‍ മേല്‍ക്കൂരയുടെ തൂണുകള്‍ തകര്‍ന്നത് അപകട ഭീഷണിയായി. വീടിന്റെ ചുമരുകള്‍ക്ക് പല സ്ഥലങ്ങളിലായി വിള്ളലുകളുണ്ടായി. രാത്രി 10 മണിയോടെ അതിശക്തമായി കിഴക്ക് പടിഞ്ഞാറ് ദിശയിലായി ആഞ്ഞുവീശിയ ചുഴലി രൂപത്തിലുള്ള കാറ്റില്‍ ഇതേ പറമ്പിലുള്ള മറ്റൊരു മാവും തെങ്ങും പൊട്ടിവീണു. കടലുണ്ടി വില്ലേജ് ഓഫിസര്‍ തകര്‍ന്ന വീട് സന്ദര്‍ശിച്ചു അപകടം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."