HOME
DETAILS
MAL
'ജനമൈത്രി പൊലിസിങ് കാര്യക്ഷമമാക്കും'
backup
March 13 2017 | 00:03 AM
കരുവാരക്കുണ്ട്: ജനമൈത്രി പൊലിസിങ് കാര്യക്ഷമവും സുതാര്യവുമായി നടത്തുന്നതിന്റെ ഭാഗമായി കരുവാരകുണ്ട് പൊലിസ് സ്റ്റേഷനു കീഴില്‍ ജനമൈത്രി സമിതി രൂപീകരിച്ചു. യോഗം തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെറ്റത്ത് ബാലന് ഉദ്ഘാടനം ചെയ്തു. കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. എസ്.ഐ പി. ജ്യോതീന്ദ്രകുമാര്‍ വിശദീകരണം നല്കി. ജി.സി കാരക്കല്‍, എ. പ്രഭാകരന് മാസ്റ്റര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി കരുവാരക്കുണ്ട് യൂനിറ്റ് പ്രസിഡന്റ് ഹംസ മലനാട്, തുവ്വൂര്‍ യൂനിറ്റ് പ്രസിഡന്റ് എന്‍. ഹംസ ഹാജി, കെ.ടി അഷ്കര്‍, കെ. ശങ്കരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."