HOME
DETAILS
MAL
ആംബുലന്‍സ് ഓട്ടോറിക്ഷയിലിടിച്ചു നാല് പേര്‍ക്ക് പരുക്ക്
backup
May 07 2018 | 06:05 AM
ഫറോക്ക്: രാമനാട്ടുകര നസരി ജങ്ഷനില്‍ ആംബുലന്‍സ് ഓട്ടോറിക്ഷയിലിടിച്ചു അമ്മയും രണ്ടും കുട്ടികളുമടക്കം നാല് പേര്‍ക്ക് പരുക്ക്. പെരുമുഖം വലിയപറമ്പില്‍ ഉമ്മസല്മ്മത്ത് (35), മക്കളായ ജുമാന ജാസ്്മിന്‍ (16) ജസ്്ന ജാസ്മിന് (14) ഓട്ടോ ഡ്രൈവര്‍ അനസ് (32) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് അപകടം. യൂനിവേഴ്സിറ്റി ഭാഗത്തേക്കു പോവുകയായിരുന്ന ഓട്ടോയില്‍ എതിരെ വന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."