HOME
DETAILS

സിദ്ധാര്‍ഥന്റെ മരണം; സിബിഐക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി 

  
April 09 2024 | 10:04 AM

sidharthdeath-cbi-highcourtstatement-todayinfo

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐക്ക് വേണ്ട സൗകര്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് ഹൈക്കോടതി  സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ അന്വേഷണം തുടങ്ങിയതായും ഡല്‍ഹി യൂണിറ്റ് കേസ് അന്വഷിക്കുന്നതിനാല്‍ പൊലീസ് സഹായം വേണ്ടിവരുമെന്നും സിബിഐ കോടതിയെ അറിയിച്ചു. സിബിഐ രേഖാമൂലം ആവശ്യപ്പെട്ടാല്‍ എല്ലാ സഹായവും നല്‍കണമെന്ന് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് പറഞ്ഞു. 

അതേസമയം സിദ്ധാര്‍ഥന്റെ മരണത്തില്‍ കേസ് ഏറ്റെടുത്ത് മൂന്നാം നാള്‍ സിബിഐ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് സി ബി ഐ സിദ്ധാര്‍ഥന്‍ കേസിലെ എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. ആകെ 21 പ്രതികളെ ഉള്‍പ്പെടുത്തിയാണ് എഫ് ഐ ആര്‍ ഇട്ടിരിക്കുന്നത്. 

നേരത്തെ കേസ് അന്വേഷിച്ച കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലിസ് 20 പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. ഇവര്‍ക്ക് പുറമെ ഒരാള്‍ കൂടി സിബിഐയുടെ പ്രതിപ്പട്ടികയിലുണ്ട്. എന്നാല്‍ ഇയാളുടെ പേര് പരാമര്‍ശിച്ചിട്ടില്ല. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേസന്വേഷണത്തിന്റെ പുരോഗതി അനുസരിച്ചാകും വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുക. സിബിഐ ഡല്‍ഹി സ്‌പെഷ്യല്‍ യൂണിറ്റ് 2 ആണ് കേസ് അന്വേഷിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

23വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: നാളെ 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

എം.സി റോഡിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്താൻ സുപ്രധാന നീക്കം; വെഞ്ഞാറമൂട് ജംഗ്ഷനിൽ ഫ്ലൈഓവർ ടെണ്ടറിന് അനുമതി

Kerala
  •  2 months ago
No Image

'അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്'; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സിദ്ദീഖ്

Kerala
  •  2 months ago
No Image

സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മദ്യലഹരിയിലെന്ന് പൊലിസ്, കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബെന്ന് ഭീഷണി; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം: സുപ്രീംകോടതി

National
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; പരാതിക്കാരന്‍ പ്രശാന്തന്റെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

പ്രിയങ്കയുടെ പത്രിക സമര്‍പ്പണം; ഖാര്‍ഗെയും സോണിയയും വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം 

National
  •  2 months ago
No Image

അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍മതി; യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്ന് വി.ഡി സതീശന്‍

Kerala
  •  2 months ago