ചോക്കാട്ട് മഴക്കാല പകര്‍ച്ചവ്യാധി തടയുന്ന പ്രവൃത്തികള്‍ക്ക് തുടക്കം
കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും ചേര്‍ന്ന് പകര്‍ച്ചവ്യാധി രോഗപ്രതിരോധ പരിപാടിക്കു തുടക്കം കുറിച്ചു. മഴക്കാലത്തിനു മുന്‍പു ബോധവല്‍ക്കരണവും വൈദ്യപരിശോധനാ ക്യാംപും പൂര്‍ത്തിയാക്കാനാണ് പദ്ധതി.
പഞ്ചായത്തിലെ എട്ടു പ്രധാന കേന്ദ്രങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്തിലെ പാചക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ബോധവല്‍ക്കരണ ക്ലാസും ആരോഗ്യ കാര്‍ഡും നല്‍കും. ആരോഗ്യ കാര്‍ഡ് വിതരണം ആദ്യഘട്ടം വ്യാഴാഴ്ച ചോക്കാട് മദ്റസയിലും വെള്ളിയാഴ്ച സബ് സെന്ററിലും നടക്കും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ആദിവാസി മേഖലയില്‍ അഞ്ച് വൈദ്യപരിശോധനാ ക്യാംപുകള്‍ ഈ മാസം നടത്തും.
പ്രതിരോധ ബോധവല്‍ക്കരണ പദ്ധതികളുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് അന്നമ്മ മാത്യൂ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സി.എം ഹമീദലി അധ്യക്ഷനായി. ജെ.എച്ച്.ഐമാരായ വി.കെ അന്‍വര്‍, എ.കെ ഗിരീഷ് കുമാര്‍, കെ. ഇബ്രാഹീം, ജെ.പി.എച്ച്.എന്മാരായ ജയ ഭാരതി, രഞ്ജിനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."