അമിത കീടനാശിനി; ഇന്ത്യന്‍ ഏലത്തിനു സഊദി നിരോധനമേര്‍പ്പെടുത്തി
റിയാദ്: സഊദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഏലത്തിനു സഊദി അധികൃതര്‍ വിലക്കേര്‍പ്പടുത്തി. സഊദി കമ്പനിയായ 'അല്‍ ജമീല്‍' എന്ന കമ്പനി ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏലത്തിനാണ് സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്. ഈ ബ്രാന്‍ഡിലുള്ള ഇന്ത്യന്‍ ഏലം വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.
അനുവദനീയമായതിലധികം കീടനാശിനി അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്കുമായി അധികൃതര്‍ രംഗത്തെത്തിയത്.
2018 ജനുവരിയില്‍ ഉല്പാദിപ്പിച്ച് 2020 ല്‍ കാലാവധി അവസാനിക്കുന്ന 125 ഗ്രാം, 250 ഗ്രാം, 500 ഗ്രാം എന്നിവയുടെ പാക്കറ്റുകള്‍ വാങ്ങിയിട്ടുള്ളവര്‍ ഇത് ഉപയോഗിക്കരുതെന്നും എത്രയും വേഗം ഉപേക്ഷിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ നിര്‍ദേശം നല്കിയ ഈ ബ്രാന്‍ഡ് ഏലം എവിടെയും പ്രദര്‍ശിപ്പിക്കാനോ വില്പന നടത്താനോ പാടില്ലെന്നും, ലംഘിക്കുന്ന പക്ഷം അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."