ജയിലില്‍നിന്നു പുറത്തിറങ്ങിയ ഉടന്‍ മോഷണക്കേസില്‍ വീണ്ടും പിടിയിലായി
ചങ്ങരംകുളം: നിരവധി മോഷണക്കേസില്‍ പിടിയിലായി ശിക്ഷാ കാലവധി കഴിഞ്ഞ് പുറത്തിറങ്ങിയ ആള്‍ വീണ്ടും പിടിയില്‍.
പൊന്നാനി നാലകത്ത് വീട്ടില്‍ മുഹമ്മദ് ഷാഫി(22)യെയാണ് ചങ്ങരംകുളം എരമംഗലം റോഡിലെ കാഞ്ഞിയൂര്‍ ഫരീദ് ഔലിയ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ന്നതിന് ചങ്ങരംകുളം പൊലിസ് പിടികൂടിയത്.
പൊന്നാനി സ്വദേശിയായ ഇയാള്‍ നിരവധി ബൈക്ക് മോഷണക്കേസിലേയും പ്രതിയാണ്.
പൊന്നാനിയില്‍ നിന്നു വാഹനവും ആഭരണവും പണവും കവര്‍ന്ന കേസില്‍ കോഴിക്കോട് ജില്ലാ ജെയിലില്‍ ശിക്ഷിക്കപ്പെട്ട പ്രതി കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മയക്കുമരുന്നും കഞ്ചാവും ഉപയോഗിക്കുന്ന ഇയാള്‍ പുലര്‍ച്ച സമയങ്ങളിലാണ് മോഷണം നടത്തി വരുന്നത്.
ചങ്ങരംകുളം എസ്.ഐ കെ.പി മനേഷ്, സി.പി.ഒമാരായ കെ.ടി സുരേഷ്, രമേഷ്, ശ്രീജിത്ത്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."