കണ്ടണ്ടനകം ബിവറേജസ്: പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു
എടപ്പാള്‍: സംസ്ഥാനപാതയോരത്തുള്ള കണ്ടനകത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റ് അടുത്ത മാസം ആദ്യം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള രഹസ്യ നീക്കം ആരംഭിച്ചു. ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ 31നകം മാറ്റി സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്ടനകത്തെ ബിവറേജസ് ഔട്ട് ലെറ്റ് മാറ്റാനുള്ള ശ്രമങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നു.
എന്നാല്‍ കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം ജനകീയ പ്രക്ഷോപം ശക്തമായതിനാല്‍ തീരുമാനങ്ങള്‍ പിന്വലിക്കേണ്ടണ്ടി വന്നു. നേരത്തെ കുറ്റിപ്പാലയിലേക്കും ചേകന്നൂരിലേക്കുമാണ് മാറ്റാന്‍ ശ്രമം നടന്നത്. എന്നാല്‍ അവിടങ്ങളിലെല്ലാം രൂക്ഷമായ ജനകീയ പ്രക്ഷോഭം രൂപപ്പെട്ടിരുന്നു. പുതിയ സ്ഥലം എവിടെയെന്നത് അധികൃതര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. അടുത്ത മാസം രണ്ടോടെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ബിവറേജസിന്റെ പ്രധാന ബോര്‍ഡ് കഴിഞ്ഞ ദിവസം അഴിച്ചുമാറ്റി. മാസങ്ങളോളമായി കണ്ടനകത്തെ ബിവറേജസ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം നടന്നു വരികയാണ്. ഇതിനിടയിലാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."