കായലിന്റെ ഒഴുക്ക് തടഞ്ഞ് മത്സ്യബന്ധനം വ്യാപകമാകുന്നു
ചങ്ങരംകുളം: വേനല്‍ കടുത്തതോടെ പുഴയിലും കായലുകളിലും ജലനിരപ്പ് താഴ്ന്നതോടെ മത്സ്യ ബന്ധനം വ്യാപകമായി. പുഴയിലും കായലുകളിലും ചീനല്‍ കെട്ടിയുള്ള മത്സ്യബന്ധനം ഒഴുക്കിനെ തടസപ്പെടുത്തുന്നതായി പരാതിയും ഉയര്‍ന്നു തുടങ്ങി.
പൊന്നാനി താലൂക്കിലെ നരണിപ്പുഴ, ഉപ്പുങ്ങല്‍ക്കടവ്, ചിറവല്ലൂര്‍, ബിയ്യം, ഐലക്കാട്, അത്താണി, മാറഞ്ചേരി തുടങ്ങിയ ഇടങ്ങളിലാണ് വ്യാപകമായി ഒഴുക്കു തടസപ്പെടുത്തി മത്സ്യബന്ധനം നടത്തുന്നത്. ഉപജീവിതത്തിനായല്ല ഇത്തരത്തില്‍ മത്സ്യ ബന്ധനമെന്നും കേവലം വിനോദത്തിന് വേണ്ടിയാണന്നുമുളളതുമാണ് പരാതിയുയരാന്‍ കാരണമാകുന്നത്.
അതേ സമയം, ജലനിരപ്പ് താഴുന്ന സമയങ്ങളില്‍ സ്ഥാപിക്കുന്ന ചീനല്‍ പലപ്പോഴും വര്‍ഷമെത്തിയാലും പൊളിച്ച് നീക്കാറില്ല എന്നതും വസ്തുതയാണ്. ഇത്തരത്തിന്‍ നീക്കം ചെയ്യാത്തവ വര്‍ഷം തോറും വര്‍ധിച്ചുവരുന്നത് ജലമൊഴുക്കിനെ മാത്രമല്ല കായലും പുഴയും മലിനമാകാനും കാണമാകുമെന്നാണ് പറയപ്പെടുന്നത്. ഇതിന് കാരണമായി പറയുന്നത് പുഴയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് അടക്കമുളള മാലിന്യങ്ങള്‍ ചീനലുകളില്‍ തടഞ്ഞ് നിന്ന് ബണ്ട് തകര്‍ച്ചയ്ക്കും തൊട്ടടുത്തുളള കിണറുകളും കുളങ്ങളും മലിനപ്പെടുത്തുമെന്നാണ് പൊതുവേയുളള വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."